ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പ്രകൃതി.,
പ്രകൃതി....
പ്രകൃതി അമ്മയാണ്.എന്നാൽ പ്രകൃതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുക്കൂലൃങ്ങളും അനുഭവിക്കുന്നുള്ള അവകാശവും സ്വാതന്ത്ര്യവുമുങ്ങ് എന്നാലും നാം അവ നശിപ്പിക്കുന്നത് ശരിയല്ല.എന്നാൽ ഇന്ന് പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തുന്ന കൈയെറ്റം വലുതാണ് അതിനാൽ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിത്ഥിതിക സുത്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.ഭൂമിയെ സുരക്ഷിതവും ഭദ്രാവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യണ്ടത് ആവശൃമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരെഗൃ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തേ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തേ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റ വർദ്ധന, കാലാവസ്ഥയിലെ മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധ ജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിതസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റ പ്രധാന കാരണം അ- ന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റ വർദ്ദനയാണ്.ഭൂമിയൂടെ അന്തരീക്ഷത്തിലെയ്ക്ക് ഒരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കൊടി ടൺ കാർബൺ ഡയോക്സൈഡിന്റ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷത്താപം വർദ്ധിക്കുന്നു ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാകുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്കു അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടാതെ ആഗോള കാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജ്ജിത നവീന സംവൃതാനങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗൃമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂയിഷ്ഠതയെ ഹനിക്കുന്നു.വരൾച്ച, വനനശീകരണം,അനാരോഗൃകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശൊൻമുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തേ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ വനപ്രദേശത്തിന്റ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും നയങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രൊൽസാഹനം നൽകുക വഴി മാത്രമേ ഈ ദുഃത്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിന്റയും വായുവിന്റയും പരിശുദ്ധിയും ലഭൃതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു ദിനം പ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജിവജാലങ്ങൾക്ക് ഇതു മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ ലഭൃമായ ജലത്തിന്റെ 97 ശതമാനവും ഉപ്പുവെള്ളളാണെന്നറികെ കുടിവെള്ളത്തിന്റ ലഭൃത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിന ജലം ഉപയോഗിക്കാൻ നിർബദ്ദിതരാകുകയും ചെയ്യുന്നു. ജലമലിനീകരണം, ഖരമാലിനൃത്തിന്റ നിർമാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്,അതിവൃഷ്ടി, വരൾച്ച,പുഴമണ്ണ്ഖനനം,വൃവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിതസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി ഇല്ലങ്കിൽ മനുഷൃൻ ഇല്ല സൃഷ്ടിയുടെ മണിമകുടമായ മനുഷൃന്റ നിലനിൽപ്പിനു പ്രകൃതി ഒരു അഭിവാജൃഖടകമാണ് എന്നാൽ നമ്മെ സംരക്ഷിച്ചു നിലകൊള്ളുന്ന പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.മനുഷ്യന്റ ഹീനമായ പ്രവർത്തിക്ക് ബലിയാടായി മരണത്തിലേക്ക് നീങ്ങുന്നു നമ്മുടെ പ്രകൃതിയെയും ഭൂമിയെയും രക്ഷിക്കാൻ നമുക്കു മാത്രമെ കഴിയൂ. വനവും,പുഴയും, പോലുള്ളവ നശിപ്പിച്ചു മുന്നേറുന്ന നമ്മുടെ ശീലം മാറ്റി നമ്മെ കരുതുന്ന പ്രകൃതിയെ നമുക്കും കരുതാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |