ജീവന് തുടിപ്പുമായി നിന്നേകഗ്രഹം,
ജീവനറ്റ ഗോളമായി മാറുന്നുവോ :....
ഭൂമിതൻ വാഗ്ദാനങ്ങളാം മാനവർ,
കൺ കാണാൻ പറ്റാത്തൊരു വൈറസിനാൽ,
കേഴുന്നുവോ, ജീവനായ്, രക്ഷക്കായ് .......
ചേരിയും നഗരവും കാടും മേടും,
വൈറസെത്താത്തിടമെവിടെ?
അശുഭമായതെന്തൊക്കേയോ സംഭവിക്കുമ്പോഴും,
ശുഭവാർത്തയ്ക്കായി കാതോർത്തീടാം....
ഏകാന്തവാസവും ലോക് ഡൗണും....
മഹാമാരിയെ ചെറുക്കാനുപകരിച്ചീടുമെന്നറിയുക നാം.
വ്യക്തി ശുചിത്വം മറന്നീടൊല്ലേ......
ലോക നൻമക്കാ'യി പ്രാർഥിക്കുമ്പോഴും.
കൊറോണ വൈറ സെന്ന ഭീകരനെ......
തുരത്തീടാം ....... കടത്തീടാം.......
നമുക്കൊരുമിച്ചൊന്നായി തകർത്തീടാം .......
നല്ലൊരു നാളെയേ വരവേറ്റീടാം......
ശുഭവാർത്തയ്ക്കായി കാത്തിരിക്കാം......