ഭയന്നിടില്ല നാം ഭാരതീയരാണു നാം
നേരിടും നാം, രക്ഷിച്ചീടും നാം
ഓരോരോ ജീവനെയും.
കൈകൾ കഴുകിയും മുഖം മറച്ചും
രക്ഷീച്ചീടാം നമ്മുടെ നാടിനെ,
മരണ ഭയമില്ലാതെ നമ്മോടൊപ്പമുണ്ട്
നമ്മുടെ മാലാഖമാർ, ഡോക്ടർമാരൊക്കയും.
ഭീതി വേണ്ട, കുറച്ചകലം പാലിച്ചീടാം,
നല്ല നാളേയ്ക്ക് വേണ്ടി, നമ്മുടെ നാടിനു വേണ്ടി..
ജീവന്റെ വിലയെന്തെന്ന് നാമറിഞ്ഞു,
ഈ മഹാമാരി നമ്മെ പഠിപ്പിച്ച പാഠങ്ങൾ,
ഒരിക്കലും മറന്നിടാതിരിക്കണം.
നന്മയുള്ള മനുഷ്യരായി മാറീടേണം നമ്മൾ,
കൈക്കൂപ്പീടേണം കാക്കിയ്ക്കുള്ളിലെ ദൈവങ്ങളെ..
പ്രാർത്ഥിച്ചീടേണം നമ്മുടെ മാലാഖമാർക്കുവേണ്ടി..
(ഭയന്നിടില്ല.....ഭാരതീയരാണു നാം)