ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/ശുചിത്വം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ശുചിത്വം    

ഒരിക്കൽ ഒരു വീട്ടിൽ ഒരു അമ്മയും മകളും ഉണ്ടായിരുന്നു.ഇരുവരും കുഴിമടിച്ചികളായിരുന്നു. ആ വീട്ടിൽ ഒരു അച്ഛൻ ഉണ്ടായിരുന്നു.എന്നാൽ ആ അച്ഛൻ കഠിനാദ്ധ്വാനശീലനായിരുന്നു. ഈ അമ്മയും മോളും വീട് വൃത്തിയാക്കുകയോ പരിപാലിക്കുകയോ ചെയ്തിരുന്നിട്ടില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് അച്ഛൻ തിരിച്ചു വന്നിട്ടാണ് വീട് വൃത്തിയാക്കിയിരുന്നത്.അങ്ങനെ ആ വീട് ശുചിത്വമുള്ളതായി തീർന്നു. ഒരു ദിവസം അച്ഛൻ ജോലി ആവശ്യത്തിനായി പുറത്ത് പോകേണ്ടി വന്നു. കുറച്ച് അകലെയായിരുന്നു പോകേണ്ടി വന്നത് .അതുകൊണ്ട് വീട്ടിൽ തങ്ങാൻ സാധിച്ചില്ല. അയാൾ വേറെ ഒരു സ്ഥലത്തായിരുന്നു താമസിച്ചത്. അയാൾ പോയപ്പോഴേക്കും ആ വീട് വീണ്ടും വൃത്തികേടായി. ആ വീട്ടിലുള്ളവർക്ക് തന്നെ രോഗം പിടിപ്പെട്ടു.ചൊറിച്ചിൽ, ശ്വാസം മുട്ട്, ജലദോഷം അങ്ങനെ പല രോഗങ്ങൾ; അവർ വിചാരിച്ചു പെട്ടന്ന് എങ്ങനെ വന്നു എന്ന്? അവർ വേഗം തന്നെ ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ പറഞ്ഞു, ഇത് അലർജിയാണ് എന്ന്. നിങ്ങളും നിങ്ങളുടെ പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഇതിൽ നിന്നും രക്ഷ നേടുകയുള്ളൂ. അന്ന് മുതൽ അവരുടെ മടിയെല്ലാം മാറ്റി അവർ ശുചിത്വമുള്ളവരായി മാറി.

ലിൻസ് ജോസഫ്
4 A ജി എ‍ൽ പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ