ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കാടിന്റെ വിശേഷങ്ങൾ
കാടിന്റെ വിശേഷങ്ങൾ
ബ്രസീലിലെ ആമസോൺ വനാന്തരങ്ങളെ പറ്റി കേട്ടിട്ടുണ്ടോ?
എട്ടുപത്തുപേർ കൈകോർത്തുപിടിച്ചാലും വട്ടമെത്താത്ത ചില കൂറ്റൻ മരങ്ങളും അവയുടെ രാക്ഷസീയമായ ഉയരവും ശാസ്ത്രജ്ഞന്മാരെ അതിശയിപ്പിച്ചിട്ടുണ്ട്.ആ മരമുകളിലേക്ക് കയറി ചെല്ലുന്നത് അത്ര എളുപ്പമല്ല.ഏതെല്ലാം കുടുംബത്തിൽ പെട്ട മരങ്ങളാണ് ഇവിടെ ഉള്ളത് എന്ന് ഊഹിക്കാൻ പോലും കഴിയാത്ത അത്ര സംഗീർണ്ണമായിരുന്നു കുറച്ചു മുൻപ് വരെ അവിടുത്തെ അവസ്ഥ.
നശിച്ചു കൊണ്ടിരിക്കുന്ന വന സമ്പത്ത്
സസ്യജന്തുജാലങ്ങളുടെ വളർച്ചയും നിലനിൽപ്പും സംരക്ഷിക്കപ്പെടുന്ന ഭൂവിഭാഗം കൂടിയാണ് കാടുകൾ. പ്രകൃതിയുടെ പരിസ്ഥിതി സന്തുലനത്തെ കാടുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കുന്നുകളുടെയും പർവ്വതങ്ങളുടെയും ചരിഞ്ഞ പ്രതലങ്ങളിൽ ഉള്ള മണ്ണൊലിപ്പ് തടയുന്നതിനും വനങ്ങളാണ്. ഒരുപരിധിവരെ മഴയും മഞ്ഞും ആവശ്യാനുസരണം ഭൂമിയിൽ എത്താൻ സഹായിക്കുന്നതും വനങ്ങൾ ആണെന്ന് പറയാം. ഒരുകാലത്ത് ഭൂമിയുടെ ഭൂരിഭാഗവും വനമേഖലയിൽ ഒരുകാലത്ത് ഭൂമിയുടെ ഭൂരിഭാഗവും വന മേഖല യാൽ സമ്പുഷ്ടമായിരുന്നു. വൻകരകളുടെ 40% വനങ്ങൾ ആയിരുന്നുവത്രെ. ഇന്നത് മൂന്നിലൊന്നു മാത്രമായി ചുരുങ്ങി. പ്രതിവർഷം ഏകദേശം 17 ദശലക്ഷം ഹെക്ടർ വനമാണ് വെടി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
കാട് നശിച്ചുകൊണ്ടിരിക്കുന്നു എന്ന് നമ്മൾ പറഞ്ഞുവല്ലോ. നമ്മുടെ നാട്ടിലും ഈ പ്രവണത തുടരുകയാണ്. ഓരോ വർഷവും ഇന്ത്യയിൽ 15 ലക്ഷം ഹെക്ടർ വനമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള വന നയം അനുസരിച്ച് മൊത്തം ഭൂപ്രകൃതിയിൽ 33% വനഭൂമി ആയിരിക്കണം. നമുക്കുള്ള തോ, വെറും 11 ശതമാനം മാത്രമോ! അതായത്, 75.06 ദശലക്ഷം ഹെക്ടർ. വനനശീകരണം മൂലം ഇതും കുറഞ്ഞ വളരെ ചെറിയൊരു ശതമാനം ആയി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ആണവ നിയമമനുസരിച്ച് ആവശ്യമായത്ര കാർഡുകൾ ഉള്ളതെന്ന് തെളിഞ്ഞിട്ടുള്ളത്. ആസാം, ഹിമാചൽ പ്രദേശ്, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലും ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലും ആണവ. കേരളം, ഗോവ, ദാമൻ, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 20 ശതമാനത്തിലേറെ വനസമ്പത്ത് ഉണ്ടെന്നാണ് കണക്ക്.
ഇന്ത്യയിലെ വനങ്ങളെ പൊതുവായി അഞ്ചായി തരം തിരിച്ചിട്ടുണ്ട്. നിത്യഹരിതവനങ്ങൾ, ഇലപൊഴിയും വനങ്ങൾ, പർവ്വത വനങ്ങൾ, വരണ്ട വനങ്ങൾ, തീര വനങ്ങൾ എന്നിങ്ങനെ. പശ്ചിമഘട്ടത്തിൽ ഉപ ഹിമാലയൻ ഘട്ടത്തിലും നിത്യഹരിതവനങ്ങൾ കണ്ടുവരുന്നു. വന വളർച്ചയ്ക്ക് വേണ്ട കാലാവസ്ഥ തന്നെയാണ് സമൃദ്ധിക്ക് കാരണം. വൻ വ്യാവസായിക പ്രതീക്ഷ നൽകുന്ന തേക്ക്, ഈട്ടി, എബണി എന്നീ വൻ മരങ്ങളും വിവിധ ഇനം മുളകളും ഈ വനങ്ങളിൽ ധാരാളമുണ്ട്.
ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗവും ഇലപൊഴിയും വനങ്ങൾ ആണ്. 150 മുതൽ 200 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന ഇവയെ' മൺസൂൺ കാടുകൾ' എന്നും പറയാറുണ്ട്. വരണ്ട വനങ്ങളുള്ള രാജസ്ഥാൻ, ദക്ഷിണ പഞ്ചാബ് എന്നീ പ്രദേശങ്ങളിലാണ്. ഇവിടം മരുപ്രദേശങ്ങളിൽ കൂടിയാണ്. 80 മുതൽ 100 സെന്റീമീറ്റർ വരെ മാത്രം ഇവിടങ്ങളിൽ മഴ ലഭിക്കുന്നുള്ളൂ. കുറ്റിച്ചെടികൾ, കള്ളിച്ചെടികൾ, മൊഞ്ച് ചെടികൾ തുടങ്ങിയവ ഇവിടെ ധാരാളമായി വളരുന്നു.
പ്രകൃതിരമണീയമായ നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് അർഹമായ ആക്കുന്നതിൽ കാർഡുകളും മനസ്സ് ഗണ്യമായ പങ്കാണുള്ളത്. പൊതുവേ കേരളത്തിലെ വനങ്ങൾ ഉഷ്ണമേഖല കാടുകൾ എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെ ചില ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 50 മുതൽ 57 ശതമാനം വരെ വിസ്തൃതിയിലുള്ള നിത്യഹരിത - അർദ്ധ ഹരിത വനങ്ങൾ, മുപ്പത്തി 3.4% ഇലപൊഴിയും ആർദ്ര വനങ്ങൾ, 1.8 ശതമാനം ഇലകൊഴിയും ശുഷ്ക വനങ്ങൾ, 1.7 ശതമാനം പർവ്വത പ്രദേശങ്ങളിലെ അർദോഷണ - ശീതോഷ്ണ മേഖല വനങ്ങൾ, 12.5% തോട്ടങ്ങൾ, പ്ലാന്റെ ഷനുകൾ തുടങ്ങിയവയാണ് അവ.
മനുഷ്യരുടെ കയ്യേറ്റങ്ങൾ വന്ന സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എങ്കിലും വിവരങ്ങൾ നിലനിർത്താനും പുതിയ വെച്ചുപിടിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നമ്മുടെ നാട്ടിൽ എന്നപോലെ ലോകമെങ്ങും നടക്കുന്നുണ്ട്. മിക്ക രാജ്യങ്ങൾക്കും അവരുടേതായ വന നയങ്ങൾ ഉണ്ട് നയങ്ങൾ. ഭക്ഷ്യ- കാർഷിക സംഘടനയുടെ പ്രവർത്തന പദ്ധതികളിൽ ഒന്നാണ് വനവൽക്കരണം. നമ്മളും 'സാമൂഹ്യ വനവൽക്കരണം' ആചരിക്കാറുണ്ടല്ലോ .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |