പാലിക്കണം നമ്മൾ പാലിക്കണം
വ്യക്തി ശുചിത്വം പരിസര ശുചിത്വം
നാടിൻ ശുചിത്വവും പാലിക്കണം
പുറത്തു പോയ് വന്നിട്ട് കൈ കഴുകീടണം
വീടും പരിസരവും ശുചിയാക്കി വെക്കണം
പ്ലാസ്റ്റിക് മുഴുവനും ഒഴിവാക്കിയീടണം
രോഗം വരാതെ സൂക്ഷിച്ചിടാം
തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
പോഷകാഹാരം കഴിച്ചിടേണം
പച്ചക്കറികൾ കൃഷി ചെയ്യണം
ആരോഗ്യം നന്നായ് കാത്തിടേണം
വ്യായാമമോരോന്നായ് ചെയ്തീടുകിൽ
രോഗം വരാതെ സൂക്ഷിച്ചിടാം