ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ അന്തകനായ മനുഷ്യൻ
പരിസ്ഥിതിയുടെ അന്തകനായ മനുഷ്യൻ
ഒരു ജീവിയുടെ ആവാസവ്യവസ്ഥയാണ് അതിന്റെ പരിസ്ഥിതി . ഒരോ ജീവിക്കും അതിന്റേതായ പരിസ്ഥിതിയുണ്ട് . അതുപോലെ അവ൪ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശവുമുണ്ട് . ഒരു ജീവി പരിസ്ഥിതിയുമായി ഇണങ്ങിച്ചേ൪ന്ന് ജീവിക്കുമ്പോ ഴാണ് ഒരു നല്ല ആവാസവ്യവസ്ഥ രൂപപ്പെടുന്നത് . ജീവജാലങ്ങളിൽ തിരിച്ചറിവും സവിശേഷബുദ്ധിയുമുള്ള ഒരു വിഭാഗമാണ് മനുഷ്യ൪ . എന്നാൽ ഭൂമി തന്റേതുമാത്ര മാണെന്ന് കരുതി അവ൪ ഇതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . മനുഷ്യ൪ പരിസ്ഥിതിക്കുണ്ടാക്കുന്ന കോട്ടങ്ങളിൽ പെട്ടതാണ് വനനശികരണം , അന്തരീക്ഷ മലിനികരണം , കുന്നിടിക്കൽ , വയൽനികത്തൽ മുതലായവ. ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ഒരു പ്രധാനഘടകമാണ് വനം . ജീവികളുടെ ജീവവായുവാണ് അത് .എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ മനുഷ്യ൪ അത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു . ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം കാരണമുണ്ടാകുന്ന കാ൪ബൺ ഡൈഓക്സൈഡ്, കാ൪ബൺ മോണൊക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ നമ്മുടെ അന്തരീക്ഷം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇതുകാരണം ജീവജാലങ്ങൾക്ക് ശുദ്ധ വായു പോലും ശ്വസിക്കാൻ കഴിയാതായിരിക്കുന്നു. ഭൂമിയുടെ ശുദ്ധജല സംഭരണികളാണല്ലോ കുന്നുകളും വയലുകളും.ഇവ ഇടിച്ചു നിരത്തുന്നതിലൂടെ ജീവജാലങ്ങൾക്ക് നഷ്ടപ്പെടുന്നത് അമൂല്യമായ ശുദ്ധജലവും ആവാസവ്യവസ്ഥയുമാണ്. മനുഷ്യന്റെ പണത്തോടുള്ള അമിതമായ ആർത്തിയും അനുലരണക്കേടുമാണ് ഉത്തരം പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങളിനേക്ക് അവനെ നയിക്കുന്നത്.ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണ് പ്രളയവും കൊറോണ പോലുള്ള മാരക രോഗങ്ങളും മനുഷ്യനെ തേടിയെത്തുന്നത്.ഇതിന്റെ ഫലമായി കാലാവസ്ഥാവ്യതിയാനം തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം പരിസ്ഥിതിയോടുള്ള നമ്മുടെ മനോഭാവം മാറ്റിയില്ലെങ്കിൽ മനുഷ്യരുൾപ്പെടെയുള്ള മുഴുവൻ ജീവജാലങ്ങളുമായിരിക്കും അതിന്റ ദുരന്തഫലം അനുഭവിക്കേണ്ടി വരിക
|