ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ലോക്ക് ഡൌൺ ജീവിതം
കൊറോണ കാലത്തെ ലോക്ക് ഡൌൺ ജീവിതം
2020ന്റെ ആരംഭത്തിൽ തന്നെ കേരളത്തെ നടുക്കിയ ഒരു ചെറു വാക്കാണ് കൊറോണ വൈറസ് അഥവാ നമ്മുടെ എല്ലാം കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്നും സന്ദർശകനായി ഇന്ത്യയിലെത്തിയിട്ട് മലയാള നാടായ കേരളത്തേക്ക് വരണമെന്ന് തീരുമാനിച്ചപ്പോൾ നമ്മൾ രണ്ടു കൈയോടെ സ്വീകരിച്ചിട്ട് ഇന്നേക്ക് 3മാസം തികയുന്നു.കേരളക്കാരെ ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം ഇവിടെ നിന്നും പോകാത്തത്. എന്ത് തന്നെയായാലും ഇവൻ നിസാരക്കാരനല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപകമായതോടെ സർക്കാർ തീരുമാനിച്ചതാണ് ലോക്ക് ഡൌൺ എന്നത്. പുറത്തെങ്ങും പോകാതെ മാസ്കും ധരിച്ചു ശുചിത്വം പാലിച്ചു വീട്ടിലിരിക്കുന്ന പരിപാടി. ലോക്ക് ഡൗണായി വീട്ടിലിരിക്കുന്ന പരിപാടി അതികേമം. ചക്കയുടെ കാലം ആയത്കൊണ്ട് അതിലും നല്ലത്. മുമ്പ് ചക്ക ഇഷ്ടമല്ലാത്ത പുതുതലമുറക്കാരും ഇന്ന് ചക്കയുടെ രുചി അറിഞ്ഞു യൂട്യൂബിൽ നോക്കി വിഭവങ്ങൾ തയ്യാറാക്കാൻ തുടങ്ങി. അല്ലാതെ മഹത്വമറിഞ്ഞൊന്നുമല്ല. ചക്ക വറവ്,,ചക്കക്കുരു ചമ്മന്തി എന്തിന് ചക്കക്കുരു ഷേക്ക് ആക്കി കുടിച്ച നാടല്ലേ നമ്മുടേത്. ചക്ക കാലമല്ലെങ്കിൽ എന്തു ചെയ്തേനെ? ഇതെല്ലാം കഴിഞ്ഞ് വീട്ടിലെ സാധനങ്ങൾ തീരേണ്ട വട്ടമായപ്പോൾ റേഷൻ കടയിൽ സ്വജന്യ കിറ്റ് വിതരണവും തുടങ്ങി.അതോടെ കുശാലായി. അമ്മമാരുടെ മുഖത്തു പുഞ്ചിരി വിടർന്നു. ലോക്ക് ഡൌൺ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇനി ആളെല്ലാം മാറിയിട്ടുണ്ടാകും. തടിച്ചു കൊഴുത്തു വീർപ്പുമുട്ടിയിട്ട്. ഇപ്പോൾ മിക്ക വീടുകളിലും ഒരു തലവൻ ഉണ്ടാകും. മൊട്ടത്തലവൻ. ബാർബർ ഷോപ്പ് ഇനി വീട്ടിലും. കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത കോലം ആണ് എല്ലാവരുടെയും. ലോക്ക് ഡൌൺ ന്ന് മുമ്പേ തലയിൽ ഫാഷൻ വർക്കുകൾ ചെയ്ത് നടന്ന മിക്കവരും ആണ് ഇന്ന് മൊട്ട കുഞ്ഞുങ്ങൾ ആയി വീട്ടിൽ ഇരിക്കുന്നത്. ഇനി ഗെയിം മേഖലയിലേക്ക് വന്നു നോക്കിയാൽ PUBG യും LUDO യും വൻ പോരാട്ടത്തിലാണ്. PUBG എല്ലാവരെയും ആകർഷിക്കാൻ ശ്രമിക്കുന്ന സമയത്ത് PUBG ക്ക് വിട്ട് കൊടുക്കാതെ Ludo മറുഭാഗം നിന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു പ്രാവശ്യം എങ്ങാനും ജയിച്ചാൽ പിന്നെ പറയണ്ട, സ്ക്രീൻ ഷോട്ട് എടുക്കലും സ്റ്റാറ്റസ് ഇടലായി പറയേണ്ട. ഇതിലുപരി എല്ലാവരുടെയും പ്രധാന പണി tiktok ചെയ്യലാണ്. ഇപ്പോൾ ലോക്ക് ഡൌൺ ജീവിതം കാണാൻ നല്ല രസമാണ്. പക്ഷെ നിങ്ങൾ ഓർത്തോളൂ യൂട്യൂബിൽ നോക്കി ബക്കറ്റ് ചിക്കനും മറ്റും പാചക പരീക്ഷണങ്ങൾ നടത്തുമ്പോൾ സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ആരോഗ്യ പ്രവർത്തകരെ നമ്മൾ കാണാതെ പോകരുത്. നമ്മുടെ പ്രാർഥനയിൽ അവരെയും ഉൾപെടുത്തുക. നമ്മൾ അതിജീവിക്കും
|