ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കൊറോണ ഒരു ഓർമ്മപ്പെടുത്തൽ

കൊറോണ ഒരു ഓർമ്മപ്പെടുത്തൽ*


കൊറോണക്കാലം ഒരു തിരിച്ചറിവ് കാലം കൂടിയാണ്. ഭയഭീതിയോട് stay home stay safe എന്ന ലക്ഷ്യത്തോടെ വീട്ടിലിരിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് വലിയൊരു കാര്യമാണ്. നാം എന്താണ്? നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ത്? മറ്റു ജീവജാലങ്ങളിൽ നിന്ന് വിഭിന്നമാണ്‌ മനുഷ്യൻ. പണ്ടുമുതൽക്കേ വെട്ടിപ്പിടിച്ചു, ഉയരത്തിലേക്ക്, വികസനത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നവർ. അവരൊരിക്കലും പിറകിലേക്ക് പോകുന്നില്ല.സ്വാർത്ഥ താല്പര്യങ്ങൾക്ക്, വേണ്ടി ചുറ്റുപാടും ചിന്തിക്കാതെ, ആവശ്യങ്ങൾക്കപ്പുറം ഓരോരുത്തരും സമ്പാദിച്ചുകൂട്ടുകയാണ്. ആദ്യത്തെ മനുഷ്യരെന്നും വിശപ്പടക്കാൻ വേണ്ടി മാത്രമാണ് പ്രകൃതിയെ ആശ്രയിച്ചത്. അന്നത്തെ ജീവിതവും പ്രകൃതിയുമായി ഇണങ്ങിചേർന്ന് നമ്മളൊന്നാണ്, അതായത് "പ്രകൃതി ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ഉള്ളു "എന്ന കാഴ്ചപ്പാടോട് കൂടിയാണ് ജീവിച്ചത്. പക്ഷെ കാലം മാറികൊണ്ടിരിക്കുമ്പോൾ ആ കാഴ്ചപ്പാടിൽ നിന്നും മാറി പ്രകൃതിയെ തന്റെ കാൽചുവട്ടിലാക്കാൻ, പ്രകൃതിയിൽ നിന്ന് എന്തൊക്കെ ലഭ്യമാകുന്നുവോ അതൊക്കെ വാരിക്കൂട്ടി പ്രകൃതിക്കുവേണ്ടി തിരിച്ചൊന്നും നൽകാതെ പ്രകൃതിയെ ശ്രദ്ധിക്കാൻ സമയമില്ലാതെയുള്ള ഓട്ട പ്പാച്ചലിനിടയ്ക്കാണ് നമ്മൾക്കിടയിലേക്ക് ഈ കൊറോണകാലം കടന്നുവന്നത്

        കൊറോണകാലം ഓർമ്മപ്പെടുത്തുകയാണ്, പൊന്നിനും പണത്തിനും ആഡംബരത്തിനും വേണ്ടി  അന്യോന്യം മത്സരിക്കുന്ന മനുഷ്യർക്ക് പ്രാഥമികമായും ഏറ്റവും അടിസ്ഥാനപരവുമായ ആവശ്യം ഒരുനേരത്തെയെങ്കിലും ഭക്ഷണമാണെന്ന്. 
        ഈ പ്രപഞ്ചം വിഭവസമൃദ്ധമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത് .മനുഷ്യരാശിക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമാണ്. എന്നാൽ മനുഷ്യന്റെ ആർത്തിയും അർഥബദ്ധമായ ജീവിതവും വിഭവലഭ്യതയുടെ താളം തെറ്റിക്കുന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ അപായപ്പെടുത്തുന്നു. 
            പാരിസ്ഥിതിക പ്രശ്നത്തിൽ ചെറുതും വലുതുമായ രാജ്യങ്ങൾ ഒരുപോലെ വിഷമത്തിലാണ്. ആഗോ ളതാപനം, കാലാവസ്ഥവ്യതിയാനം എന്നിവ വ്യക്തികളെയും വ്യവസായങ്ങളെയും ഒരുപോലെ അലോ സരപ്പെടുത്തുന്നു. ചുരുക്കത്തിൽ തീർത്തും കലുഷിതമായ ഒരു കാലഘട്ടത്തിനിടയിലേക്കാണ് കൊറോണയെന്ന മഹാമാരിയുടെ കടന്നുവരവ് 
        വെറും നിസാരക്കാരനായി കോവിഡിനെ കാണാനാവില്ല. മനുഷ്യരുടെ ജീവിതംതന്നെ മാറ്റിമറിക്കാൻ ഇത്തിരിപ്പോന്ന ആ വൈറസിന് കഴിഞ്ഞു. മദ്യമില്ലാതെയും മനുഷ്യന് ജീവിക്കാമെന്ന് കൊറോണ തെളിയിച്ചുതന്നു, വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന്  തെളിയിച്ചു ;80%ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നെന്ന്  തെളിയിച്ചു ;വിവാഹങ്ങൾ ലളിതമായും നടത്താമെന്ന്  തെളിയിച്ചു; കുട്ടികൾക്ക് ജങ്ക് ഫുഡ്‌ കൊടുത്തില്ലെങ്കിലും ജീവിക്കുമെന്ന്  തെളിയിച്ചു ;വായുമലിനീകരണങ്ങളും വാഹനാപകടങ്ങളും വളരെയധികം കുറഞ്ഞു.

അതെ, ഇപ്പോൾ കൊറോണയാണ് താരം. ശബ്ദമലിനീകരണമില്ല ആഘോഷങ്ങളില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുകയും TV കാണുകയും ചെയ്യുന്നു. ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു. ലോക്ക് ഡൗൺ കഴിയുമ്പോൾ ഒരു പുതിയ ഭൂമി, പുതിയ പ്രകൃതി, പുതിയ ജനം. മൊത്തത്തിൽ കൊറോണ പുതുക്കിപ്പണിഞ്ഞിരിക്കുന്നു ലോകത്തെ.

            അതുകൊണ്ട് തന്നെ വീണ്ടുമൊന്ന് ചിന്തിച്ചുകൊണ്ട്  ലോക്ക് ഡൗണിനു ശേഷവും നമ്മുക്കിതുപോലെ പ്രകൃതിയെയും സ്നേഹിക്കണം ; അവർക്കായി ഒരു സമയം മാറ്റിവയ്ക്കണം. കരുതലോടെ,  സ്നേഹത്തോടെ എല്ലാവർക്കും ഒരുപോലെ നല്ല നാളേക്കായി പ്രവർത്തിക്കാം....


AMRUTHA K
10 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം