ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കൊറോണകാലത്തെ ചക്കവിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ ചക്കവിശേഷം


കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ലോക്ഡൗൺ കാലത്തും മലയാളികൾ തേനൂറും ചക്ക വിഭാഗങ്ങളിലേക്ക് തിരിഞ്ഞിരികുകയാണ്. വിഷാംശമിലാതെ വീടുകളിൽ ലഭിക്കുന്ന ചക്കയിൽ നിന്നും പല വിഭവങ്ങൾ ഉണ്ടാക്കി വരുന്നു. ലോക്ഡൗൺ കാരണം പുറത്തിറങ്ങി കടകളിൽ ചെന്ന് സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ഈ സാഹചര്യത്തിൽ മലയാളികളുടെ ഏക ആശ്വാസം ചക്ക തന്നെയാണ്. ചക്കവരട്ടി, ചക്കചില്ലി, ചക്കപായസം, ചക്കജ്യൂസ്, ചക്ക ചിപ്സ്, ചക്ക ലഡു, ചക്കപ്പുഴുക്ക്, ചക്ക അട, ചക്ക ബജി, ചക്കത്തോരൻ,......തുടങ്ങി ചക്ക വിഭവങ്ങൾ ഇന്ന് അനേകമാണ്. കൂടാതെ ,ചക്കയുടെ പ്രധാന ഇനമായ ചക്കക്കുരു കൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്കക്കുരു ഷെയ്ക്ക്, ചക്കക്കുരു പായസം, ചക്കക്കുരു കട്ലറ്റ്, ചക്കക്കുരുത്തോരൻ,.....തുടങ്ങിയവ.

സ്വന്തം വീട്ടിൽ ചക്കയില്ലാതെ വന്നാൽ മറ്റു വീടുകളിൽ ചെന്ന് വാങ്ങിക്കുകയാണ് വീട്ടുകാർ. അല്ലെങ്കിൽ, പ്ലാവിൻറ ചുവട്ടിൽ ആർക്കും വേണ്ടാതെ അനാഥരെ പോലെ ,ആരും തിരിഞ്ഞു നോക്കാതെ വീണുകിടക്കുന്ന ചക്കയ്ക്ക് ഇപ്പോൾ മലയാളികളുടെ മനസ്സിൽ സ്വർണ്ണത്തിന്റെ വിലയാണ്. മുൻ വർഷങ്ങളിൽ നമ്മൾ പാഴാക്കികളഞ്ഞ ചക്ക പല സംസ്ഥാനങ്ങളിലും വിലയ്ക്ക് വിൽക്കുന്നത് കാണാം. മലയാളി മനസ്സിൽ ഇടം പിടിച്ച ചക്കയാണ് ഇപ്പോൾ ഈ ലോക്ഡൗൺ കാലത്തെ താരം. ചക്കയ്ക്ക് പകരമായി നൽകാൻ മലയാളികൾക്ക് വേറൊന്നുമില്ല.

അല്ലെങ്കിലും, സ്വദൂറും ചക്ക വിഭവങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.




AKSHAYA.K.V
9 B ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം