ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ ആതുരകാലം ആഘോഷമാക്കി
ആതുരകാലം ആഘോഷമാക്കി
ആദ്യം ഒക്കെ കൊറോണയെ ഒരുപാട് ശപിച്ചു. ആദ്യമായിട്ടാണ് ഇത്രയും ദിവസം വീട്ടിൽ വെറുതെ ഇരിക്കുന്നത്. ആദ്യമായി കുടുംബത്തിലെ എല്ലാവരെയും ഞാൻ ഒരുമിച്ച് കണ്ടു. പരീക്ഷകളെല്ലാം മാറ്റി വച്ചു. അതിൽ സങ്കടം ഉണ്ട്. പക്ഷെ പഠനത്തിന് കൂടുതൽ സമയം ലഭിച്ചു. പല തോതിൽ ഉള്ള പരിപാടികൾ ആണ് വീട്ടിൽ നടക്കുന്നത്. അച്ഛനും അമ്മയും കൃഷി ചെയ്യുന്നു. കുട്ടികൾ കരകൗശല ജോലികൾ ചെയ്യുന്നു. എന്തു കൊണ്ടും ഈ കാലത്തെ നമ്മൾ ആസ്വദിക്കാൻ ശ്രമിക്കുന്നു. ഈ ലോക്ക് ഡൗൺ ഇൽ വിഷു ഇല്ലാതായി. എന്റെ പിറന്നാളും ഇല്ലാതായി. ആദ്യം ആയിട്ടാണ് വീട്ടിൽ ഇരുന്ന് വിഷു ആഘോഷിക്കുന്നത്ത്. ആദ്യമായിട്ടാണ് ആഘോഷങ്ങൾ ഇല്ലാതെ ഒരു പിറന്നാൾ കടന്നു പോകുന്നത്. വളരെ സങ്കടമുണ്ട്. കണ്മുന്നിൽ വച്ചാണ് പൊലീസ് നിയമം ലംഘിക്കുന്നവരെ പിടിച്ചു കൊണ്ടു പോയത്. ഇത് വളരെ അത്ഭുതം ഉളവാക്കുന്നു. വൈകുന്നേരങ്ങൾ പ്രാർത്ഥനയുടെ സമയമായിരുന്നു. കാരണം 6 മണിക്ക് മുഖ്യമന്ത്രി കൊറോണയുടെ വ്യാപനത്തെ കുറിച്ചും രോഗികളുടെ എണ്ണതെ പറ്റിയും പറയുമായിരുന്നു. എന്റെ ജില്ലയുടെ പേര് പറയല്ലേ എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. നടക്കാറില്ല. പക്ഷെ ഈ യിടെ അത് സഫലമായി. രോഗികളുടെ എണ്ണതെക്കാളും ദിവസം കഴിയുമ്പോൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ആണ് കൂടുന്നത്. ഇത് വളരെ ആശ്വാസകരം തന്നെയാണ്. നമുക്ക് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ വിഭാഗത്തെയും പോലീസിനെയും കുറിച്ച് ഓർക്കുമ്പോൾ അഭിമാനം ഉണ്ട്. ഈ ഘട്ടത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു, നമുക്ക് ഇതിനെ ഇല്ലാതാക്കാൻ കഴിയു. കാരണം ഇത് കേരളമാണ്. നിപ വന്നിട്ട് പേടിച്ചില്ല പിന്നല്ലേ കൊറോണ. നമുക്ക് സാധിക്കും നമുക്കെ സാധിക്കു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം