ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ അതിജീവിക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം രോഗങ്ങളെ


ഇന്ന് നമ്മുടെ ലോകം വികസനത്തിന്റെ പാതയിലാണ്.പക്ഷെ പകർച്ചവ്യാധികൾക്ക് മുന്നിൽ ആധുനികവത്കരിക്കപ്പെട്ട നമ്മുടെ ലോകം പലപ്പോഴും പരാജയപ്പെടുകയാണ്.ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരി ആഞ്ഞടിച്ചുക്കൊണ്ടിരിക്കുകയാണ്.വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നിയന്ത്രിക്കാൻ നമ്മൾ പെടാപാട്പെടുകയാണ്.കോവിഡിനെ കൂടാതെ പലതരം പകർച്ചവ്യാധികൾ ഇന്ന് നമുക്ക് മുന്നിലൂടെ കടന്ന് പോകുന്നുണ്ട്. അതു കൊണ്ട് തന്നെ ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്ന ഓർമപെടുത്തലിന്റെ കാലമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു വ്യക്തി സ്വയം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒരു പരിധിവരെ തടയാൻ കഴിയും.ശുചിത്വപാലനത്തിന്റെ പോരായ്മകൾ ആണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടെക്കൂടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് നമുക്ക് അറിയാം.കൈകൾ നന്നായി കഴുകുമ്പോൾ അതിലെ പല രോഗകാരികളായ വൈറസുകളെയും ബാക്ടീരിയകളെയും എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും.വ്യക്തിശുചിത്വം പോലെ തന്നെ പരിസരശുചിത്വത്തിനും നാം പ്രാധാന്യം നൽകേണ്ടതുണ്ട്. വീടും പരിസരവും കൂടാതെ നമ്മുടെ വിദ്യാലയവും വൃത്തിയാക്കി നാം പരിസരശുചിത്വം പാലിക്കണം.കോവിഡ് 19 പടരുന്ന ഈ സാഹചര്യത്തിൽ നാം ശുചിത്വം പാലിക്കുന്നത് കൂടാതെ സർക്കാർ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് കോവിഡ് എന്ന മഹാമാരിയെ നമുക്ക് അതിജീവിക്കാം...


SAHLA YASMIN A. P
9 B ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം