ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/കൈതച്ചെടിയുടെ അഹങ്കാരം
കൈതച്ചെടിയുടെ അഹങ്കാരം
ഒരു കുളക്കരയിൽ അഹങ്കാരിയായ ഒരു കൈതച്ചെടി ഉണ്ടായിരുന്നു. അത് കുളത്തിൽ വരുന്ന ഞണ്ടുകളെയും ആമകളെയും മീനുകളെയും കൊക്കുകളെയും കളിയാക്കാറുണ്ടായിരുന്നു. കുളത്തിലേക്ക് വരുന്ന കൊക്കുകളെയും കിളികളെയും കൈതച്ചെടിയിന്മേൽ ഇരിക്കാൻ സമ്മതിക്കാറില്ല. അത്രയും അഹങ്കാരമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു പായനെയ്ത്തുകാർ കൈതോല വെട്ടുവാൻ വന്നു. .
അതു കണ്ടു കൈതച്ചെടിക്ക് പേടിയായി. "അയ്യോ, രക്ഷിക്കണേ! എന്നെ വെട്ടിക്കൊണ്ടുപോകാൻ വരുന്നേ!". കൈതച്ചെടി ഉറക്കെ നിലവിളിച്ചു, അതുകണ്ടു കുളത്തിലെ ജീവികൾക്കെല്ലാം സങ്കടമായി. അവരെല്ലാം ഒത്തുകൂടി കൈതച്ചെടിയെ രക്ഷിക്കാം എന്ന് തീരുമാനത്തിലായി. ആമയും ഞണ്ടും കൂടി കൈതച്ചെടിയുടെ അടിയിലെ മണ്ണ് മാന്തി വെള്ളത്തിലേക്ക് തട്ടിയിട്ടു. വെള്ളത്തിനടിയിലെ കൈതച്ചെടിയെ കൈതോല വെട്ടാൻ വന്നവർ കണ്ടില്ല. ബാക്കി അവിടെ നിന്നിരുന്ന എല്ലാ ഓലകളും അവർ വെട്ടിക്കൊണ്ടു പോയി. വെള്ളത്തിനടിയിലെ കൈതച്ചെടി മാത്രം രക്ഷപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വെള്ളത്തിനടിയിൽ നിന്നിരുന്ന കൈതച്ചെടി മുളച്ചു വലിയ ചെടിയായി മാറി. ഇത് കണ്ടു കുളത്തിലെ എല്ലാ ജീവികളും അടുത്തേക്ക് വന്നു. കൈതച്ചെടി സന്തോഷത്തോടെ പറഞ്ഞു. "ആപത്തു കാലത്തു നിങ്ങൾ എന്നെ രക്ഷിച്ചു. ഇനി ഞാൻ ആരെയും കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുകയില്ല."
ഗുണപാഠം : ആപത്തുസമയത് രക്ഷിക്കുന്ന സുഹൃത്തുക്കളാണ് യഥാർത്ഥ സുഹൃത്തുക്കൾ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ