ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹം ആപത്ത്

ഒരു നാട്ടിൽ രാമു എന്ന് പേരുള്ള ഒരാൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിച്ചിരുന്നു. ഒരു ഹോട്ടലിൽ ജോലിക്ക് പോയിരുന്ന അയാൾക്ക് ഒരു അസുഖത്തെത്തുടർന്ന് ജോലിക്ക് പോകാൻ പറ്റാതായി .ഏറെ നാൾ കഴിഞ്ഞു അസുഖം ഭേദമായി. ഇനി എങ്ങനെ ജീവിക്കും? ഉള്ളതെല്ലാം വിറ്റുപെറുക്കി ആണ് ചികിത്സിച്ചത്. കുടുംബത്തിന്റെ ചിലവ്, കുട്ടികളുടെ പഠനം അങ്ങനെ എന്തെല്ലാം! അവസാനം അവർ ഒരു ചെറിയ കട തുടങ്ങാൻ തീരുമാനിച്ചു. ഭാര്യയുടെ ബാക്കിയുള്ള ഇത്തിരി ആഭരണങ്ങൾ കൂടി വിറ്റ് അവർ ഒരു ചെറിയ ഭക്ഷണശാല തുടങ്ങി. രുചി ഉള്ളതും മായം ചേർക്കാത്തതുമായ ഭക്ഷണസാധനങ്ങൾ നൽകുന്ന രാമുവിന്റെ കടയിലേക്ക് ആളുകളെത്തി. ഒരുവിധം കഷ്ടപ്പാട് ഇല്ലാതെ അവർ വീണ്ടും ജീവിക്കാൻ തുടങ്ങി. അപ്പോഴാണ് രാമുവിനെ കടയുടെ അടുത്ത് ഒരാൾ ഒരു വലിയ ഹോട്ടൽ തുടങ്ങിയത് .നിറം ചേർത്തതും മായം കലർത്തിയതുമായ ഭക്ഷണസാധനങ്ങൾ ,ആളുകളെ അങ്ങോട്ട് ആകർഷിച്ചു .പാവം രാമു. കടയിലെ കച്ചവടം കുറഞ്ഞു. ഇങ്ങനെ പോയാൽ..... അവർ വീണ്ടും സങ്കടപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം ആ വലിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു. അധികാരികൾ വന്ന് പരിശോധിച്ചപ്പോൾ പഴകിയതും മായം ചേർത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ അടച്ചുപൂട്ടി. ആളുകൾ വീണ്ടും രാമുവിന്റെ കടയിലേക്ക് വരാൻ തുടങ്ങി .അവർ സന്തോഷത്തോടെ ജീവിക്കാനും തുടങ്ങി. 'അത്യാഗ്രഹം ആപത്ത് 'എന്ന ഗുണപാഠം ഇതിൽ നിന്നും മനസ്സിലാക്കാം.

രശ്മി രതീഷ്
6 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ