ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/തോണി
തോണി
അധികമൊന്നുമറിയപ്പെടാത്ത ഒരു ഗ്രാമം. പ്രായമായ മുത്തച്ഛൻ മാത്രമുള്ള ഒരു കൊച്ചുവീട്. കളിക്കാനാണെന്നും പറഞ്ഞ് വരുന്ന കുട്ടികൾ അധികവും മുത്തച്ഛന്റെ കഥ കേൾക്കാൻ വരുന്നവരായിരുന്നു. ഇന്നും മുത്തച്ഛൻ കഥ പറഞ്ഞു തുടങ്ങി. ചിത്താരക്കടവിൽ ഒരു തോണിക്കാരനുണ്ടായിരുന്നു ആളുകളെ അക്കരെയിക്കരെ ഇറക്കുന്നതിനിടെ തോണിയിൽ നിറയെ ആളുകളുണ്ടായിരുന്ന ഒരു ദിവസം വികൃതിയായ ദീപു തോണിയിൽ നിന്നും ചാടിക്കളിക്കാൻ തുടങ്ങി. തോണിക്കാരൻ പലവട്ടം അവനോട് അടങ്ങിയിരിക്കാൻ പറഞ്ഞു. യാതൊരു ഫലവുമുണ്ടായില്ല. ദേഷ്യത്തോടെ അവൻ തോണി ആട്ടിക്കൊണ്ടിരുന്നു. പെട്ടെന്ന് തോണി ആടിയുലഞ്ഞു. എല്ലാവരും പേടിച്ചപോലെ തോണി മറിയുകയുണ്ടായി. ഭാഗ്യത്തിന് ആർക്കും അപകടം പറ്റിയില്ല. മുത്തച്ഛൻകഥ പകുതിയിൽ നിർത്തിയപ്പോൾ കൊറോണക്കാലത്ത് ഈ തോണി കേരളമാണെന്നും തോണിക്കാരൻ നമ്മുടെ സർക്കാറാണെന്നും ആ വികൃതിക്കുട്ടൻ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിക്കാത്ത നമ്മളിൽ ചിലരാണെന്നും തോന്നി. മഹാമാരിയുടെ ഈ കാലത്ത് തോണിയ്ക്ക് ഒരാപത്തും വരാതെ നോക്കേണ്ടത് നമ്മളാണ്. നമുക്ക് വീട്ടിലിരിക്കാം വൈറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ