ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ തോട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തോട്ടി

ആ വലിയ മരത്തിൻറെ ചില്ലയിൽ ഏറ്റവും മുകളിലായി ഒരു കാക്ക കൂട് ഉണ്ടായിരുന്നു. കാക്കമ്മ മൂന്ന് മുട്ടകൾക്ക് അടയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഒരുനാൾ കുഞ്ഞുങ്ങളെല്ലാം വിരിഞ്ഞു .എന്നും ആ കാക്കമ്മ തൻറെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവുമായി കൂട്ടി നകത്തേക്ക് വരും. കുറച്ചുനാൾ കൊണ്ട് തന്നെ അവ സ്വയം തീറ്റതേടി പോവാൻ പ്രായമായി .അങ്ങനെ ആദ്യ ദിവസം മൂന്നു കുഞ്ഞുങ്ങൾക്കുമൊപ്പം കാക്കമ്മ കൂട്ടിന് പോയി. പോകുന്ന വഴിയിൽ കാക്കമ്മ കുഞ്ഞുങ്ങളോട് പറഞ്ഞു; "കുഞ്ഞുങ്ങളെ, നിങ്ങൾക്കറിയാമോ മറ്റ് പക്ഷികളിൽ നിന്നും മഹത്തായ പ്രത്യേകതയുള്ള ഒരു പക്ഷിയാണ് നാം. എന്താണെന്നറിയാമോ ഓരോ കിളികളും പ്രകൃതിയിൽ നിന്നും തങ്ങൾക്ക് വേണ്ടുന്നവ ഭക്ഷിക്കുന്നു .എന്നാൽ നമ്മൾ ഭക്ഷിക്കുന്നതോടൊപ്പം പ്രകൃതിയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു . അത് നമ്മുടെ കർത്തവ്യമാണ്. മനുഷ്യർ ഭൂമിയെ മലിനമാക്കി കൊണ്ടിരിക്കുന്നു, എന്നാൽ അവ നമ്മുടെ ഭക്ഷണം ആണെങ്കിൽ കൂടി നമ്മൾ ഭൂമിയെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .മനുഷ്യർ വീടും നാടും ശുചീകരിക്കേണ്ടതിനെ കുറിച്ചോ അതിൽ നമ്മുടെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നും അവർ ബോധവാന്മാരല്ല എങ്കിൽ കൂടി നമ്മൾ അവർക്ക് വേണ്ടി ചെയ്യുന്ന, പ്രകൃതിക്ക് വേണ്ടി ചെയ്യുന്ന, പുണ്യപ്രവർത്തി യെക്കുറിച്ച് നമുക്ക് എന്നും അഭിമാനിക്കാമല്ലോ . ഇതെല്ലാം സംസാരിച്ചുകൊണ്ടിരിക്കെ അവർ ഒരു വലിയ മാലിന്യക്കൂമ്പാരത്തിന് മുന്നിലെത്തി .കാക്കമ്മപറഞ്ഞു തുടങ്ങിക്കോളൂ ഭക്ഷണം കഴിക്കാൻ' അഭിമാനത്തോടെ ......"


റൻഹ വി
7 C ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ