ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/രാമുവിന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ അച്ഛൻ
രാമുവിന്റെ അച്ഛൻ

പ്രഭാതസൂര്യന്റെ കിരണങ്ങൾ ഓടിനിടയിലൂടെ മുറിയിലേയ്ക്ക് ഇറങ്ങിത്തുടങ്ങി. തെങ്ങിൻതോപ്പിന്റെ നടുവിലുള്ള ആ വലിയ ഓടുവീടിന്റെ ഒരു മുറിയിൽ കട്ടിലിൽ കിടന്നുകൊണ്ട് രാമു ഞരങ്ങി. പിന്നാലെ അമ്മയുടെ വിളിവന്നു, അടുക്കളയിൽനിന്ന്. “മോനെ രാമു വേഗം കുളിച്ച് റെഡിയാക്.” സമയം ഏകദേശം 7.30 ആയിക്കാണും. ഈശ്വരനെ ധ്യാനിച്ച് മനസ്സില്ലാമനസ്സോടെ രാമു എഴുന്നേറ്റു. എങ്കിലും രാമു ഇന്ന് വളരെയധികം സന്തോഷവാനാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം രാമുവിന്റെ അച്ഛൻ ഇന്ന് നാട്ടിൽ വരും. ഒട്ടും ഇഷ്ടമില്ലാതെ രാമു സ്ക്കൂളിലേയ്ക്കു പുറപ്പെട്ടു. വഴിയിൽ വെച്ചും സ്ക്കുളിൽ വെച്ചും രാമു തന്റെ അച്ഛൻ ഇന്ന് നാട്ടിലെത്തുന്ന കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. “എടാ നന്ദൂ,നിനക്കറിയോ, എന്റെ അച്ഛൻ എനിക്ക് കുറെ കളിപ്പാട്ടങ്ങൾ കൊണ്ടുത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. ” നന്ദുവിന് അത് ഇഷ്ടമായില്ല. "അത് മുഴുവൻ ചെറിയ വിലയുടെ കളിപ്പാട്ടങ്ങൾ ആണ്. എന്റെ അച്ഛൻ അതിനേക്കാൾ വലിയ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്.” വീർപ്പുമുട്ടലുകൾക്കെല്ലാം ആശ്വാസമെന്നോണം 4 മണിക്ക് അവസാന ബെൽ മുഴങ്ങി. ബാഗും തൂക്കി രാമു തിരികെ വീട്ടിലേയ്ക്കോടി. കുളികഴിഞ്ഞ് കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാമു അമ്മയോട് ചോദിച്ചു. “നമ്മൾ എപ്പഴാ അമ്മേ എയർപ്പോർട്ടിൽ പോകുന്നത്.” “അതിനെല്ലാം സമയമുണ്ട് രാമു. നീ സമാധാനപ്പെട്.” അമ്മ രാമുവിനോടു പറഞ്ഞു. കാത്തിരിപ്പുകൾക്ക് അവസാനമറിയിച്ചുകൊണ്ട് ക്ലോക്കിലെ പക്ഷി ചിലച്ചു. സമയം 7മണി. അമ്മയും രാമുവും എയർപ്പോർട്ടിലേയ്ക്ക് യാത്രയായി. അച്ഛന്റെ വിമാനം ഇറങ്ങിയ ശബ്ദം കേട്ട് രാമു മയക്കത്തിൽ നിന്നുണർന്നു. താൻ ഇപ്പോൾ എയർപ്പോർട്ടിലാണെന്ന ചിന്ത മനസ്സിൽ കടന്നു വന്നു. “ദാ മോനെ, നോക്ക് നിന്റെ അച്ഛൻ വരുന്നു.” അമ്മ വളരെയധികം ഉന്മേഷത്തോടെ രാമുവിനോടു പറഞ്ഞു. രാമു അച്ഛന്റെയടുത്തേക്ക് ഓടിച്ചെന്നു. അച്ഛൻ രാമുവിനെ വാരിപ്പുണർന്ന് ദേഹത്താകമാനം ഉമ്മ വെച്ചു. ഈ സമയം ഭാര്യ ഇതെല്ലാം കണ്ട് നിർവൃതിയടഞ്ഞു. “അച്ഛാ, എന്റെ കളിപ്പാട്ടങ്ങൾ”. രാമു ചോദിച്ചു. “എല്ലാം പെട്ടിയിലുണ്ട്. വാ വീട്ടിലേക്കു പോകാം.” അച്ഛൻ മറുപടി പറഞ്ഞു. ഭാര്യയുടെ അടുത്തെത്തിയപ്പോഴേക്കും രാമുവിന്റെ അച്ഛൻ തലകറങ്ങിവീണു. ചെറുതായി പനിക്കുന്നുമുണ്ടായിരുന്നു. ഉടനെ അച്ഛനെ ആശുപത്രിയിലാക്കി. ഡോക്ടർമാർ രക്തം പരിശോധിച്ചപ്പോൾ രക്തത്തിൽ ഒരു വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് രാമുവിന്റെ അച്ഛന് കൊറോണയാണ് എന്നറിഞ്ഞത്. ആ കുടുംബം വല്ലാതെ തകർന്നുപോയി. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും തികച്ചും ഒറ്റപ്പെടുത്തി. നാട്ടിലേക്ക് തിരികെ വന്നതിന് അയാളെ കുറ്റപ്പെടുത്തി. എങ്കിലും സർക്കാരും ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും നേഴ്സ്മാരും അയാൾക്കും കുടുംബത്തിനും ആശ്വാസവും പ്രത്യാശയും പകർന്നു. അശ്രാന്ത പരിശ്രമത്തിനൊടുവിൽ കേവലം ഏഴെട്ട് ദിവസം കൊണ്ട് അയാളുടെ കുടുംബത്തിന്റെ മുഴുവൻ അസുഖവും മാറി. തിരികെ വീട്ടിലെത്തിയ അവരെ വീട്ടുകാരും നാട്ടുകാരും വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഇതിനെല്ലാം മറ്റുള്ളവരെ സഹായിച്ചത് ഗവണ്മെന്റ് ആയിരുന്നു. പ്രത്യാശയുടെ മറ്റൊരു പുലരി കൂടി.... എല്ലാ വിദ്വേഷങ്ങളെയും അതിജീവിച്ച് അവർ ഇന്നും ഒത്തൊരുമയോടെ കഴിയുന്നു.

ഫിയ തോമസ്
10 A ജി എസ് എച്ച് എസ് എസ് മേലഡൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - കഥ