ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അക്ഷരവൃക്ഷം/ സൂത്രക്കാരനും മണ്ടനും
സൂത്രക്കാരനും മണ്ടനും ഒരു കാട്ടിൽ സൂത്രക്കാരനായ കുറുക്കനുണ്ടായിരുന്നു. സൂത്രം കൊണ്ടാണ് അവൻ ഓരോന്നിനേയും ഇരയാക്കുന്നത് . ഒരു ദിവസം കുറുക്കൻ ഒരു മുയലിനെ പിടിച്ചു . അതിനെ തിന്നാൻ തുടങ്ങുമ്പോൾ മണ്ടനും മടിയനുമായ ഒരു പുലി ആ വഴി വന്നു . എന്നിട്ട് കുറുക്കനോട് ചോദിച്ചു
"എടാ മണ്ടാ എനിക്കാ മുയലിനെ തരൂ ". കുറുക്കൻ പറഞ്ഞു "ഇല്ല ഞാൻ തരില്ല , ഞാൻ കഷ്ടപ്പെട്ട് പിടിച്ചതാണ് . പുലിയച്ഛൻ പറഞ്ഞു "മര്യാദക്ക് തന്നോ ഇല്ലെങ്കിൽ ഞാൻ നിന്നെ തിന്നും ." അപ്പോൾ കുറുക്കന് ഒരു സൂത്രം തോന്നി . കുറുക്കൻ ചോദിച്ചു " പുലിയച്ഛ താങ്കൾക്ക് മരത്തിൽ കയറാൻ അറിയില്ലേ ? " പുലിയച്ഛൻ പറഞ്ഞു " അറിയാം " . കുറുക്കൻ പറഞ്ഞു " പറക്കാനാകാത്ത തടിച്ച പക്ഷികളാണ് ഈ മരത്തിൽ ഉള്ളത് . ഇപ്പോൾ സന്ധ്യ ആയില്ലേ എല്ലാം കൂട്ടിലേക്ക് വരാൻ ആയി .വേഗം കയറി നിന്നോ ." മണ്ടൻ പുലി ആ വാക്കു വിശ്വസിച്ചു പോയി.അവൻ മരത്തിൽ കയറുമ്പോഴേക്കും പക്ഷികളെല്ലാം പറന്നു പോയി . അവൻ ചമ്മി . ആ മരത്തിൽ നിറയെ ചക്കകളുണ്ടായിരുന്നു .ചക്ക ആണെന്ന് കരുതി അവൻ അറിയാതെ കൈ വച്ചതു കടന്നൽ കൂട്ടിലായിരുന്നു . കൂടിളകി എല്ലാം കൂടി പുലിയെ കുത്താൻ വന്നു . മണ്ടൻ പുലി താഴേക്കു ചാടി ഓടെടാ ഓട്ടം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ