ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അക്ഷരവൃക്ഷം/ തിരികെ ഭൂമിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ ഭൂമിക്കായി

  
രാത്രി മറഞ്ഞു;രാവും പുലർന്നു
ദൂരെയാകുന്നിനോരത്ത്
ദീപനാളവുമായി സൂര്യനെത്തി.
നാണത്താൽ തുടുത്ത പൂവിനെത്തേടി
വണ്ടുകൾ പാട്ടുമായി വന്നെത്തി.
അലസമായിയൊഴുകി നീന്തുന്നു
കളകളം പാടുന്നനദികൾ.
പച്ചപ്പനന്തത്തകളുടെ നിറമേന്തി
വയലുകൾ കതിരണിയാനൊരുങ്ങി.
മായക്കാഴ്ചപോലെയെല്ലാം മറയുന്നു.
കാഴ്ചകൾ മറയ്ക്കുന്ന കാലമാണിത്.
ദുരയുംകൊതിയുമേറ്റ മനുഷ്യർ
നാളെയുടെ വസന്തത്തെ നശിപ്പിക്കുന്നു.
വരണ്ട കോൺക്രീറ്റ് ഫ്ലാറ്റിനാൽ
ഭൂമിയെ മരുഭൂവാക്കുന്നീമനുഷ്യർ.
കാര്ൽനടയെത്തടയുന്നു വാഹനക്കൂട്ടം
ഒന്നിനും നേരമില്ലാത്ത മനുഷ്യൻ
എന്തിനുവേണ്ടിയാണോടിനടക്കുന്നത്?
പണത്തിനായൊന്നിനും മടിക്കാത്തോർ
ചിരിക്കാൻ പോലും മറന്നവർ
മനോഹരഭൂമിയെതിരികെത്തരുമോ?!.

DEVAPRIYA JAYESH
9 A ജി. എച്ച്. എസ്. എസ്. കുട്ടമത്ത്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത