ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-24 അധ്യയന വര്ഷം ഇക്കോ ക്ലബ്ബ് കൺവീനറായി ദീപ്തി എം ജെ തെരെഞ്ഞെടുത്തു. ലീഡറായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആര്യ വി ഷൈനിനെ തെരെഞ്ഞെടുത്തു.

പ്രമാണം:ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം .jpg
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ജിഎച്ച്എസ്എസ് ചെമ്പുച്ചിറയിൽ നടന്നു . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വനം വകുപ്പ് സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.ഈ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ 1000 വൃക്ഷത്തൈകൾ ഉത്പാദിപ്പിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു. സ്കൂൾ നഴ്സറി യോജന തൈകളുടെ വിതരണോദ്ഘാടനത്തിൽ പ്രധാനാധ്യാപികയായ ശ്രീമതി. അബ്സത്ത് എ സ്വാഗതം ആശംസിച്ചു. ചാലക്കുടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ എസ് എൽ സുനിൽ ലാൽ ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചാലക്കുടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ ശ്രീ. സി.പ്രേംനാഥ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഗീത കെ ജി , എസ് പി സി സി പി ഒ ആയ ശ്രീമതി. അജിത പി വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇക്കോ ക്ലബ്ബ് കൺവീനറായ ദീപ്തി എം ജെ നന്ദി രേഖപ്പെടുത്തി. സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച വൃക്ഷത്തൈയായ റമ്പൂട്ടാൻ സ്കൂൾ അങ്കണത്തിൽ നട്ടു കൊണ്ട് ജൂൺ 5 പരിസ്ഥിതി ദിനത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രമാണം:സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം തയ്യാറാക്കിയ വൃക്ഷത്തൈകൾ വിതരണം ചെയുന്നു.jpg
ഇക്കോ ക്ലബ്ബ് കൺവീനറായ ദീപ്തി എം ജെ തയ്യാറാക്കിയ വൃക്ഷത്തൈകൾ വിതരണം ചെയുന്നു
പ്രമാണം:വൃക്ഷത്തൈകൾ.jpg
സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം തയ്യാറാക്കിയ വൃക്ഷത്തൈകൾ
2022-23 വരെ2023-242024-25