ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്കുള്ള വഴികാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലേക്കുള്ള വഴികാട്ടി      

ഒരിടത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നു. അവിടെയുള്ള എല്ലാവരും പ്രാർത്ഥിക്കണമെന്ന് നിർബന്ധമായിരുന്നു . പ്രാർത്ഥിക്കാൻ വരാത്തവർക്ക് കഠിനശിക്ഷ ഉറപ്പായിരുന്നു. ആ ദിവസം ആ ക്ലാസിൽ പഠിക്കുന്ന അനു എന്ന കുട്ടി പ്രാർത്ഥിക്കാൻ വന്നില്ല. ക്ലാസിലെ അധ്യാപകൻ പ്രാർത്ഥന കഴിഞ്ഞ് ക്ലാസിൽ വന്ന് അനുവിനോട് പ്രാർത്ഥിക്കാൻ വരാത്തതിന്റെ കാരണം തിരക്കി. അപ്പോൾ അനു പറഞ്ഞു, ക്ലാസിൽ എല്ലാവരും കടലാസ് കൊണ്ട് കളിച്ച് ക്ലാസ് നിറയെ കടലാസ് ആയിരുന്നു. അത് വൃത്തിയാക്കുകയായിരുന്നു എന്ന് അനുപറഞ്ഞു . അനുവിന് ശിക്ഷ കൊടുക്കുവാൻ വന്ന മാഷ് അനുവിനെ അഭിനന്ദിച്ചു. ക്ലാസിലെ എല്ലാ കുട്ടികൾക്കും അനു ഒരു മാതൃകയായി അങ്ങനെ നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് ശുചിത്വം ആണെന്ന് എല്ലാ കുട്ടികളിലേക്കും എത്തി.

ദേവിക റ്റി. ഡി
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ