ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/ശുചിത്വം അതിപ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അതിപ്രധാനം      

പടർന്നു പിടിക്കുന്ന എല്ലാ രോഗങ്ങളുടേയും കാരണം ഒന്നു തന്നെയാണ് ശുചിത്വമില്ലായ്മ. ശുചിത്വത്തിന്റെ ആദ്യപടി നമ്മുടെ വീട്ടിൽ നിന്നും തന്നെയാണ് തുടങ്ങേണ്ടത്. പരിസ്ഥിതി ശുചിത്വം മാത്രമല്ല നമ്മുടെ ശരീരശുചിത്വവ്വം പ്രധാനം തന്നെയാണ്. രോഗങ്ങൾ പെരുകാനും രോഗാണുക്കൾക്കു വളരാനുമുള്ള സാഹചര്യം ഒരിക്കലും ഉണ്ടാക്കരുത്. മനുഷ്യനു ശുചിത്വത്തെ പറ്റി ചിന്തിക്കാൻ ഒരു കൊറോണക്കാലം വേണ്ടി വന്നു എന്നത് വലിയ തോൽവി തന്നെയാണ്. പരിസരം വൃത്തിയാക്കുന്നതും വീടുകൾ വൃത്തിയാക്കുന്നതും ആഴ്ചയിൽ ഒരിക്കൽ ശ്രദ്ധയോടെ ചെയ്യുന്നത് അസുഖങ്ങളെ ഒഴിവാക്കും. സ്കൂളുകളും പരിസരങ്ങളും വൃത്തിയാക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക. ശുചിത്വമുള്ള ജീവിതം ഒരു വ്യക്തിയെ ആരോഗ്യവാനാക്കുന്നു. ഭക്ഷണ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കേണ്ടതാണ്. പുറത്ത് നിന്ന് വൃത്തിഹീനമായ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. "ശുചിത്വമുള്ള നാടും ആരോഗ്യമുള്ള മനുഷ്യരും " അതായിരിക്കണം നമ്മുടെ ലക്ഷ്യം.

അലൻ ജോബി
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം