ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/അവധിക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്ത്

അപ്പുവും അമ്മുവും അവധിക്കാലമായതിനാൽ മാവിൻചുവട്ടിൽ കളിക്കുകയായിരുന്നു.പെട്ടന്ന് ഒരു മാമ്പഴം വീണു.അപ്പുവും അമ്മുവും മാമ്പഴത്തിനായി അടിപിടി കൂടി.ബഹളം കേട്ട് പുറത്തു വന്ന അമ്മ കാര്യം തിരക്കി.എനിക്ക് വേണം മാമ്പഴം എന്ന് അമ്മു പറഞ്ഞു.എനിക്ക് വേണം മാമ്പഴം എന്ന് അപ്പുവും പറഞ്ഞു.ഇത് രണ്ടുപേർക്കും കൂടി വീതിച്ചു തരാമെന്ന് അമ്മ പറഞ്ഞു.അതിന് മുമ്പ് മാമ്പഴം നന്നായി കഴുകണം.അതുപോലെ നിങ്ങളുടെ കൈയും നന്നായി കഴുകണം.ഇല്ലെങ്കിൽ കൈയ്യിലെ അഴുക്ക് വയറ്റിൽ പോയി അസുഖങ്ങൾ ഉണ്ടാകും.ശരിയമ്മേ ഞങ്ങൾ കൈകൾ നന്നായി കഴുകാം.അമ്മ മാമ്പഴം രണ്ടുപേർക്കും കൊടുത്തു.അവർ മാമ്പഴം കഴിച്ച് വീണ്ടും കളിയ്ക്കാൻ തുടങ്ങി

ജിഷ്ണു .ബി .എൽ
2 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ