മലയാള നാടേ, മാമലനാടേ ..
കേരം വിളങ്ങീടും കേരളമേ.. പെരിയാറൊഴുകുന്ന നിന്നുടെ മേനിയിൽ എത്ര വസന്തങ്ങൾ പൂത്തുലഞ്ഞു !
തുഞ്ചനും കുഞ്ചനും ഉള്ളൂരുമാശാനും
നിൻ മാറിലണിയുന്നു കാവ്യ ഹാരം..
നിന്നിലെ മേന്മയെ പാടി പുകഴ്ത്തുവാൻ
തംബുരു മീട്ടുന്നു കോകിലങ്ങൾ...!
പാരിൻ അധിപൻ വരമരുളിയൊരു ദേവഭാഷാമൃതം ചേർന്ന നാടേ, പൊൻ വിളയേകുന്ന നിന്നുടെ അദരത്തിൽ എത്ര നെൽ കതിരു വിളഞ്ഞിടുന്നു..!
നിന്നിളം കാറ്റേറ്റൊഴുകും പുഴകളിൽ എത്ര വള്ളങ്ങൾ തുഴഞ്ഞുലഞ്ഞു..!
കലയുടെ കേദാരമാകും നിൻ പാദത്തിൽ എത്ര നടനങ്ങളാടിടുന്നു..!