ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/അക്ഷരവൃക്ഷം/ "പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്".

Schoolwiki സംരംഭത്തിൽ നിന്ന്
"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്".
പ്രിയ സുഹൃത്തുക്കളേ,

നാം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധിയാണല്ലോ കൊറോണ. ലോകത്തെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിച്ച ഈ മഹാമാരി മാനവരാശിക്ക് ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.ഇന്ന് ഈ ലോകം ഓരോ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള അതിജീവനത്തിന്റെ നാൾവഴികളിലാണ്. ഓരോ പൗരനും ആ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കാലാന്തരത്തിൽ വരുന്ന ഓരോ ദുരന്തങ്ങളും മാനവർക്ക് ഒരു ദുരനുഭവമാണെങ്കിലും അത് ഭാവി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രജോദനമായി കാണാം.ഇങ്ങനെ തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നത് ഉറച്ച സംഘബോധവും മതേതരത്വവുമാണ്.ഉദാഹരണമായി, ഈ കൊറോണക്കാലത്ത് നാം കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ കഴിയുന്നെങ്കിലും അത് ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നെഴുന്നേൽക്കാനുള്ള വിജയത്തിന്റെ മുന്നോടിയാണ്.ജാതി-മത- വർണ്ണ-വർഗ്ഗത്തിന്റെ പേരിൽ തമ്മിലടിച്ചവർ ഇന്ന് ഒരു പ്രതിസന്ധിഘട്ടം വന്നപ്പോൾ ഐക്യത്തോടെ സഹകരിക്കുന്നു.സമൂഹത്തോടിടപെഴകാതെ മുഷിയുന്നുണ്ടെങ്കിലും അതിന് പ്രേരണയാകുന്നത്"എല്ലാം ശരിയാകും" എന്ന പ്രതീക്ഷയുടെ കാത്തിരിപ്പാണ്. പഴയ ചൊല്ലുണ്ട്,"താൻ താൻ നിരന്തരന ചെയ്തോരു കർമ്മഫലം താൻ തന്നനുഭവിക്കുമെന്ന്".നമ്മുട കർമ്മം നല്ലതിനുവേണ്ടിയാണെങ്കിൽ ഫലവും നല്ലതായിരിക്കും.മറിച്ചാണെങ്കിൽ ദൂശ്യഫലമേ കിട്ടൂ.അതുകൊണ്ട് നാം സമൂഹത്തോട് സഹകരിച്ച് ഈ മഹാമാരിയെ എതിർക്കാം. "പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്".

DEVAPRIYA. D
8 M ജി.വി. എച്ച. എസ്. കുഞ്ചത്തൂർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം