ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
    സാമൂ‍‍​ഹ്യ‍‍ശാസ്ത്രം എന്ന വിശാലമായ അർഥം ഉൾക്കൊണ്ട്  പ്രവർത്തിക്കുന്ന സബ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാണ് എന്ന് അഭിമാനപൂർവം പറയാൻ കഴിയും.
  സാമൂഹ്യശാസ്ത്ര മേളകളിൽ തുടച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വരുന്നു. വിവിധ മത്സരങ്ങളിൽ സംസ്ഥാന തലം വരെ ക്ലബിലെ വിദ്യാർത്തിനികൾ സജീവമായി പങ്കെടുത്ത് വരുന്നു. അധ്യയന വർഷാരംഭത്തിൽ ക്ലബ് രൂപീകരിച്ച് വർഷാവസാനം വരെ നൂണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുതന്നെ ആചരിക്കുന്നു. പരിസ്ഥിതി ദിനം, ജനസംഖ്യാജിനം, ക്വിറ്റിന്ത്യാദിനം, ഹരോഷിമാ-നാഗസാക്കിദിനം, സ്വാതന്ത്യദിനം, ഒസോൺദിനം, മനുഷ്യാവകാശദിനം, എന്നിവയെല്ലാം വൈവിധ്യമാർന്ന പരിപാടികളിലൂടെ അവതരിപ്പിച്ചു വരുന്നു. ക്വിസ്സ്, പോസ്റ്റർ, കൊളാഷ്, ഉപന്യാസ രചന, വാർത്താവായനയും അവലോകനവും തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.