ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ കൊറോണയും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അതിജീവനവും

അതിജീവനത്തിന്റെ നാളുകൾ ആരോഗ്യമുള്ള ഒരു ജനതയാണ് നമ്മുടെ ലോകത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ സമൂഹ ജനത ഒറ്റക്കെട്ടായി പ്രവർത്തിക്കും. മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ആരോഗ്യപരിപാലനത്തിനു മുന്തിയ പരിഗണന നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനുദാഹരണമാണ് നാം ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന സാർസ് കൊറോണ വൈറസ് 2 എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് കളി തുടങ്ങിയ കൊറോണ ലോകമെമ്പാടും കൂടു വിട്ട് കൂടു മാറിക്കൊണ്ടേയിരിക്കുന്നു, അതിൽ നമ്മുടെ ഇന്ത്യയും ഹരിത സുന്ദരമായ കൊച്ചു കേരളവും പെട്ടു. നാനാ ഭാഗങ്ങളിലെ മനുഷ്യരുടെ ഉള്ളിൽ അത് വിളയാടാൻ തുടങ്ങി. രോഗലക്ഷണങ്ങൾ ആയ ശ്വാസതടസ്സം, പനി, ചുമ എന്നിവ പിടിപെട്ടു. അതിനെ വേരോടെ പറിച്ചു കളയാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഭരണാധികാരികളും ജനങ്ങളുടെ മാലാഖമാരായി പ്രത്യക്ഷപ്പെട്ടു. അതിനായി അതിജാഗ്രതയുടെ ഈ ഘട്ടത്തെ പൂർണമായും നമ്മൾ ഉൾക്കൊള്ളണം. കൊറോണയെ തോൽപ്പിക്കാൻ രാജ്യം ലോക്ക്ഡൗണിലേയ്ക്ക് നീങ്ങി. ചുമ്മാ വീട്ടിലിരുന്ന് ലോകത്തെ രക്ഷിക്കാൻ ഉള്ള അവസരം ആരും പാഴാക്കരുത്. അപ്പോഴും നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണത്തിനും ആരോഗ്യ കാര്യങ്ങൾക്കും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നവരോട് സഹകരിക്കണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും ഒരു അഭംഗി കൂടാതെയും അവർ നിറവേറ്റി തരുന്നു. പല ആഘോഷങ്ങളും മറ്റും വരുമ്പോഴും കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ജാഗ്രത പാലിക്കുമ്പോൾ അതിനു തന്നെയാണ് പ്രാധാന്യം നൽകേണ്ടതും. രണ്ടുപ്രളയവും നിപ്പയും അതിജീവിച്ച് നമ്മൾ മലയാളികൾ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് കൊറോണയെ ചെറുത്തു നിൽക്കുകയാണ്. കേരളം എന്നത് അതിജീവനത്തിന്റെ മറുപേരാണെന്ന് നാം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അത് പുർണ്ണമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ അവസരത്തിൽ നമ്മുടെ രക്ഷകരെയും അഭിനന്ദിക്കാം. ഇതെല്ലാം പ്രകൃതിയുടെ പൂണ്ടു വിളയാട്ടമാണ്, നിയമമാണ്. അത് തിരുത്താൻ നമുക്കാവില്ല പകരം പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോടൊപ്പം മുന്നോട്ടുപോകാൻ കഴിയും. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ നമുക്ക് തോൽപ്പിക്കാം അതിനായ് പ്രയത്നിക്കാം പ്രാർത്ഥിക്കാം നല്ലൊരു നാളേയ്ക്കായ്....

ആതിര.ബി
9 എച്ച് ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം