ജി.വി.എച്.എസ്.എസ് കൊപ്പം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൊപ്പം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ളരെ സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, അദ്ധ്യാപക ദിനം, ഓസോൺ ദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം എന്നിവയെല്ലാം സമുചിതമായി ആഘോഷിക്കുന്നുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഇഖ്ബാൽ മാഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു.കുട്ടികളിൽ ദേശസ്നേഹം, സാമൂഹിക അവബോധം, നേതൃപാടവം, ജനാധിപത്യ ബോധം എന്നിവ വളർത്തിയെടുക്കുക, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പഠനനേട്ടങ്ങൾ കൈവരിക്കൽ, നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ക്ലബ് പ്രവർത്തിക്കുന്നത്

2021-2022 അക്കാദമിക് വർഷത്തിൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ഫാത്തിമ സന കൺവീനറും പത്താം ക്ലാസ്സിലെ രാജേഷ് ജോയിന്റ് കൺവീനറും ആയ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം 10/08/2021 ൽ ബഹുമാനപ്പെട്ട നമ്മുടെ എച്ച്.എം ശ്രീമതി ബിന്ദു ടീച്ചറുടെ അധ്യക്ഷതയിൽ സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് അസോസിയേഷൻ സെക്രട്ടറി ശ്രീ.എം.എ അബ്ദുൾ ബഷീർ സർ നിർവഹിച്ചു.തികച്ചും വ്യത്യസ്തത പുലർത്തിയ ഉദ്ഘാടന സെഷനിൽ ക്ലബ് ഭാരവാഹികളെ കൂടി ചേർത്തുകൊണ്ടാണ് ബഷീർ സർ ഉദ്ഘാടന ചടങ്ങ് നടത്തിയത്. അകാലത്തിൽ യാത്രയായ നമ്മുടെ പ്രിയപ്പെട്ട പ്രമീള ടീച്ചറിനും മുൻ പ്രധാന അധ്യാപകൻ കൃഷ്ണകുമാർ മാഷിനും അശ്രുപൂജ യൊരുക്കിയാണ് ഈ വർഷത്തെ പ്രവർത്തനം തുടങ്ങിയത്.

പാലക്കാട് ജില്ലയിലെ കൊപ്പം ഗവ.ഹൈസ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഈ വർഷത്തെ ഓണം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആഘോഷിച്ചത്. "പഴമയുടെ ഓണപ്പെരുമ" എന്ന പേരിൽ നടത്തിയ പ്രോഗ്രാമിൽ കുട്ടികളുടെ മുത്തശ്ശൻ/മുത്തശ്ശിമാർ അവരുടെ ഓണകാല വിശേഷങ്ങൾ പങ്കിട്ടു.