ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/പാഠം പഠിപ്പിച്ച അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം പഠിപ്പിച്ച അവധിക്കാലം

അമ്മേ, ഇനി അടുത്ത വെളളിയാഴ്ചയേ പരീക്ഷയുള്ളൂ. ഇംഗ്ലീഷാണ് വെള്ളിയാഴ്ച . ഞാൻ ഓരോ ദിവസവും ഒരു യൂണിറ്റ് വച്ച് പഠിക്കും. ഇപ്രാവശ്യം എഡിറ്റിംഗിൽ എനിക്ക് മാർക്ക് പോകാൻ പാടില്ല. കഴിഞ്ഞ പരീക്ഷയിൽ എനിക്ക് എഡിറ്റിംഗിന് "C" ഗ്രേഡായിരുന്നു. ടീച്ചർ പറഞ്ഞു .നന്ദു ,"നീ പാഠം വായിക്കാത്തതു കൊണ്ടാണ് ഗ്രേഡ് കുറഞ്ഞത്". അങ്ങിനെ ഓരോ ദിവസവും ഓരോ യൂണിറ്റ് പഠിക്കാൻ തുടങ്ങി. പക്ഷെ രണ്ടു ദിവസം കഴിഞ്ഞതും കൂട്ടുകാർ പറഞ്ഞു "ഇനി ഇക്കൊല്ലം പരീക്ഷയില്ലത്രെ" ,എനിക്കാകെ വിഷമം തോന്നി. "എന്നാൽ നമുക്ക് അച്ഛന്റെ വീട്ടിൽ പോകാം" ഞാൻ പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു" വേണ്ട മോനേ കൊറോണയാണ് , എവിടെയും പോകാൻ പാടില്ല. വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കുക മാത്രമെ ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുള്ളൂ. ഇനി എന്താ ചെയ്യുക ആരും കളിക്കാനും വരുന്നില്ല. തീരെ നേരം പോകുന്നില്ല. എന്തായാലും രാത്രി ആയിക്കിട്ടി. നന്ദു ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് പത്രം വായിച്ചപ്പോൾ കൊറോണയെ പറ്റി ഏറെക്കുറെ പിടിക്കിട്ടി. ഇതുവരാനുള്ള കാരണം നമ്മളൊക്കെ തന്നെയാണ്. ഇതിൽ ഞാനും ഒരു ഭാഗം തന്നെയാണ്. സ്കൂളിൽ ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ഒരു സിപ് അപ്പ് വാങ്ങും , ഞങ്ങൾ മൂന്നുപേരുണ്ടാവും മൂവരും കൂടി കുറച്ച് കുറച്ചായി അത് കഴിക്കും. അതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി വന്നാൽ കയ്യും കാലും കഴുകാൻ പറയും പക്ഷെ ഞാൻ കഴുകാറില്ല. കുളിക്കാൻ പോലും മടിയാണെന്ന് അമ്മ പറയാറുണ്ട്. മരണ വീട്ടിൽ പോയി വന്നാൽ മുങ്ങിക്കുളിച്ച് വേണം അകത്ത് കയറാൻ എന്ന് മുത്തശ്ശി പറയാറുണ്ട്. പക്ഷെ ആരു കേൾക്കാൻ . ഇനി അങ്ങനെയാവില്ലെന്ന് ഞാൻ തീരുമാനിച്ചു. ഒരു വിപത്തിന് ഞാൻ കാരണമാവില്ലെന്ന് ശക്തമായ തീരുമാനം ഞാൻ എടുത്തു. നമ്മൾ ഓരോരുത്തരും നേരെയായാൽ സമൂഹം മൊത്തത്തിൽ നേരെയാവുമെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ദിനു കൃഷ്ണ .എ.
5 E ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം