ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE ) നേതൃത്വത്തിൽ 2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെവിദ്യാഭ്യാസ വകുപ്പ് ജി വി എച്ച് എസ് എസ് കൊയിലാണ്ടിക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 2018 ആഗസ്ത് മാസം കൊയിലാണ്ടി നഗര സഭ ചെയർമാൻ ആയിരുന്ന അഡ്വ. കെ സത്യൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഡ്വ. പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ സ്കൂൾ ഹെഡ്മാസ്റ്റർ പി പ്രേമ ചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇലക്ട്രോണിക്സ് , റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഐ സി ടി അഭിരുചി വളർത്തി ഉചിതമായ രീതിയിൽ വിവേകത്തോടെ സാങ്കേതിക വിദ്യയും വിവിധ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് മികച്ച അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു. സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റിന്റെ വിവേക പൂർണമായ ഉപയോഗം എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി വരുന്നു. ആധുനിക സാങ്കേതിക വിദ്യകളിൽ ഒന്നായ റോബോട്ടിക് മേഖലയിൽ കുട്ടികൾക്ക് പരിജ്ഞാനം നൽകുന്നതിലും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഊന്നൽ നൽകുന്നു. ഡിജിറ്റൽ മാഗസിൻ നിർമാണം, ക്യാമറ പരിശീലനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു