ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്

തിരിച്ചറിവ്

അഹങ്കാരത്തിന്റെയും ആർത്തിയുടെയുംപ്രതിരൂപമായിരുന്ന മനുഷ്യൻ ഒരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും നാമിപ്പോൾ കാണുന്നത് .ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മജീവക്കു മുന്നിലാണ് മനുഷ്യൻ നിസ്സഹായനായി മരണ ഭയത്തോടെ പകച്ചു നിൽക്കുന്നത് .മറ്റു വൈറസുകളെ അപേക്ഷിച്ച് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ രോഗം പകർത്തുന്നു എന്നതാണ് കൊറോണാ വൈറസിനെ വ്യത്യസ്തമാക്കുന്നത് . അതാണ് മനുഷ്യനെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നതും. ചൈനയിലെ വുഹാനിൽ തുടങ്ങി ഇങ്ങ് കേരളത്തിൽ എത്തിനിൽക്കുന്ന,ജന ജീവിതം പാടെ കീഴ്മേൽ മറിച്ച മഹാമാരിയാണ് കൊറോണ വൈറസ് കുടുംബത്തിലെ കോവിഡ് 19 .പ്രകൃതിയെയും അതിന്റെ സമ്പൽസമൃദ്ധിയേയും നിഷ്കരുണം നശിപ്പിച്ച മനുഷ്യന് കിട്ടിയ വലിയ തിരിച്ചടി

1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്  .മനുഷ്യർ, മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ ജീവികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപെടുന്നത്  .ഗോളാകൃതിയിലുള്ള കൊറോണാ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ് .പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗം ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിൽ രോഗകാരി ആകാറുണ്ട് .സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനതകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ഈ വൈറസ് കാരണമാകാറുണ്ട് .പ്രമേഹം ,ശ്വാസകോശ രോഗങ്ങൾ ,ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉള്ളവർക്കും പ്രായം കൂടുതലുള്ളവർക്കും ചിലപ്പോൾ കോവിഡ് 19 മരണ കാരണമാകാറുണ്ട് .ലോകമെമ്പാടും ഇതുവരെ കോവിഡ് 19 ഒരുലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ എടുത്തുകഴിഞ്ഞു .ഇപ്പോഴും ദിവസേന ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു .ഫലപ്രദമായ വാക്സിൻ ഇതു വരെ കണ്ടു പിടിക്കാത്തത് മനുഷ്യനെ കൂടുതൽ ആശങ്കയിലാക്കുന്നു .എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ തിരക്കുപിടിച്ച് ഓടിയിരുന്ന മനുഷ്യന് പ്രകൃതിയുമായി സഹവർത്തിത്വത്തിൽ കഴിയണമെന്ന തിരിച്ചറിവ് കൂടി ഈ കൊറോണാ കാലം നൽകുന്നു . ഈ വൈറസ് ഭീതി ഒഴിഞ്ഞ് ലോകം പൂർവാധികം ശക്തിയോടെ മുന്നോട്ടു പോകും എന്ന് നമുക്ക് പ്രത്യാശിക്കാം .

മിതാഷ മഹമ‍ൂദ്
8 K ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം