ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീമതി സീതാലക്ഷ്‍മി ആർ ക്ലബ് കൺവീനർ
ശ്രീമതി പ്രസന്ന എം ക്ലബ് ജോ കൺവീനർ

സോഷ്യൽ സയൻസ് ക്ലബ്

ലക്ഷ്യം

സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. ചരിത്ര സംഭവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ നടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം

പ്രവർത്തനം

കഞ്ചിക്കോട് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ക്ലബ് ആണെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളാണ് പ്രധാനമായും നടന്ന് വരുന്നത്. സാമൂഹ്യശാസ്ത്രം അധ്യാപകരുടെ സഹായത്തോടെ ഹൈസ്കൂൾ യു പി വിഭാഗങ്ങളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നുണ്ട്. വിവിധ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുകയും അവയിൽ സാധ്യാമായ ചിലത് പുനരാവിഷ്കരിക്കുകയും ചെയ്യാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്

കോവിഡ് ക്വിസ് മൽസരം

കോവിഡിന്റെ കാലഘടത്തിൽ വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന കുട്ടികൾക്ക് ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിന ക്വിസ് പരമ്പര സംഘടിപ്പിക്കുകയുണ്ടായി. മറ്റ് അധ്യാപകരുടെ സഹായത്തോടെ ചോദ്യങ്ങൾ ശേഖരിച്ച് ഗൂഗിൾ ഫോമിലൂടെ ക്വിസ് മാതൃകയിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ദിവസവും വൈകിട്ട് വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു രീതി. വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ആവേശം ജനിപ്പിച്ച ഈ പ്രവർത്തനം ഏതാണ്ട് നൂറ് ദിവസത്തോളം തുടരാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്

ദിനാചരണങ്ങൾ

ദേശീയാഘോഷങ്ങളായ സ്വാതന്ത്യദിനവും റിപബ്ലിക്ക് ദിനവും ഗാന്ധിജയന്തിയും സമുചിതമായി ആഘോഷിക്കാൻ മറ്റ് ക്ലബുകളോടൊപ്പം സോഷ്യൽ സയൻസ് ക്ലബും ഉണ്ടാവാറുണ്ട്. വിദ്യാലയത്തിൽ ദേശഭക്തി ഗാനാലാപന മൽസരം , പ്രസംഗം , ഉപന്യാസം, തുടങ്ങിയ മൽസരങ്ങൾ എന്നിവയോടൊപ്പം ദേശീയതക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദേശവിരുദ്ധശക്തികൾക്കെതിരെ ഒന്നിച്ച് നിൽക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താൻ പരമാവധി പരിശ്രമിക്കുന്നു

മൽസരങ്ങൾ

വിദ്യാർഥികൾക്കായി വിവിധ തലങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സജ്ജരാക്കുക ക്ലബിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. പ്രാദേശിക ചരിത്രം, അറ്റ്‍ലസ് നിർമ്മാണം മുതലായവയിൽ പരിശീലനം നൽകുകയും അവയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരമാവധി ശ്രമിക്കാറുമുണ്ട്