ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്ന ത് ലോകനാശത്തിന് കാരണമാവും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുവദിക്കാനുള്ള അവകാശവും സ്വതന്ത്രവും ഉണ്ട് എന്നതാണ് ഇത് മുന്നോട്ട് വെക്കുന്നത്. മലിനീകരണത്തിന് എതിരായും വന നശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിര ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.

രോഗപ്രതിരോധത്തിന് മാനുഷിക ശുചിത്വവും പരിസ്ഥിതി ശുചിത്വവും അത്യാവശ്യമാണ്. മനുഷ്യൻ ജലാശയങ്ങള്ളും ഓടകളും വരിയോരങ്ങളും പ്ലാസ്റ്റിക് കൊണ്ട് നിറച്ചു. അതിന്റെ പരിമിതമായ ഫലമായിട്ടാണ് പകർച്ചവ്യാധികളും മാറാരോഗങ്ങളും വ്യാപിക്കുന്നത്. എല്ലാം മനുഷ്യ സൃഷ്ടി തന്നെ.

വൃക്തി ശുചിത്വവും ഭക്ഷണക്രമവും ഭക്ഷണരീതിയും രോഗപ്രതിരോധത്തെ ആശ്രയിച്ചിരികുന്നു. പ്രകൃതിയോടിണങ്ങി ജീവികുക എന്നതാണ് ഏറ്റവും ഉചിതം.

മുഹമ്മദ് നസീഹ് കെ
6 A ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം