Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ,ശുചിത്വം,രോഗപ്രതിരോധം
പണ്ടുകാലം മുതൽക്കേ പരിസ്ഥിതി പ്രകൃതിയിലെ ജീവജാലങ്ങൾക്ക് വളരാൻ ആവശ്യമായ ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത് .പ്രകൃതി ഒരുക്കിയ ഈ സ്ഥിതിയിൽ മാറ്റം വരുമ്പോഴാണ് പലതരം രോഗങ്ങളും വന്നുചേരുന്നത്.
നമ്മുടെ പരിസരം നാം വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം വൃക്തിശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ രണ്ടു വിധമുണ്ട് .വ്യക്തി ശുചിത്വം എന്നാൽ കുളിക്കുക ,നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ദുശ്ശീലങ്ങൾ ഒഴിവാക്കുക എന്നിവയാണ് . കൊറോണ പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ സാനിറൈസർ ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നതാണ് . പരിസര ശുചിത്വം എന്നാൽ നമ്മുടെ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് നോടൊപ്പം പരിസരപ്രദേശങ്ങൾ, റോഡുകൾ ,നദികൾ, തോടുകൾ എന്നിവ മാലിന്യം ഇടാതെ സംരക്ഷിക്കുക എന്നതാണ് .പ്ലാസ്റ്റിക് വളരെ കുറച്ച് ഉപയോഗിക്കുക ,അത് വേണ്ടവിധത്തിൽ സംസ്കരിക്കുക. മാലിന്യം വലിച്ചെറിയാതെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണം. ഇതിനുവേണ്ടി ഗവൺമെൻറ് ഒത്തിരി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
രോഗ പ്രതിരോധം എന്നാൽ രോഗം വരാതെ നോക്കുക എന്നതാണ്. ഏറ്റവും കൂടുതൽ വിഷം അടിച്ചു വരുന്നത് പച്ചക്കറികളിൽ ആണ്. അതിനാൽ ഇത് മാരക അസുഖങ്ങൾക്ക് വഴിതെളിക്കും . ഇങ്ങനെയുളള മാരക അസുഖങ്ങൾ ഒഴിവാക്കാൻ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കി അത് പരിപാലിക്കുക എന്നതാണ്. വീടിന്റെ മട്ടുപ്പാവുകളിലും കൃഷി ചെയ്യാം.
കൊറോണ എന്ന മഹാമാരി ഈ അവസരത്തിൽ നമ്മെ പഠിപ്പിച്ചത് പ്രകൃതിയിലേക്ക് മടങ്ങുക, വ്യക്തിശുചിത്വവും അതുപോലെതന്നെ പരിസ്ഥിതി ശുചിത്വം പാലിക്കുക, രോഗപ്രതിരോധത്തിനായി പ്രകൃതിയെ ആശ്രയിക്കുക എന്നതാണ്.പരിസ്ഥിതിയുമായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം!!!
കൊറോണ പോലുള്ള മഹാമാരി മനുഷ്യരെ നശിപ്പിക്കാതെ
ഇരിക്കണമെങ്കിൽ
" പ്രകൃതി നശീകരണം ഒഴിവാക്കുക പരിസ്ഥിതി സംരക്ഷിക്കുക പരിസരശുചിത്വം പാലിക്കുക".
ഈ ഘടകങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിച്ചാൽ മാത്രമേ ഇനിയുള്ള കാലങ്ങളിൽ മനുഷ്യരാശി നിലനിൽക്കുകയുള്ളൂ.
"പരിസ്ഥിതി സംരക്ഷണം + ശുചിത്വം. = രോഗപ്രതിരോധം"
ഗോപിക എം
|
5 D ജി.യു.പി.എസി.പുതൂർ പാലക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|