ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/എന്റെ സ്കൂൾ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്കൂൾ അവധി

 ഹായ്, എല്ലാവർക്കും നമസ്കാരം. എന്റെ പേര് അസ്മ ഷിരിൻ.. ഞാൻ പുത്തൂർ ഗവർമെന്റ് യു.പി.സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.പരീക്ഷ എഴുതാതെ ഞാൻ നാലാം ക്ലാസ്സിൽ ആയി.അതിൽ എനിക്ക് കുറച്ച് സങ്കടവും, സന്തോഷവും ഉണ്ട്.
          പിന്നേ പെട്ടെന്നുള്ള ഇൗ അവധി എനിക്ക് വല്ലാത്ത സങ്കടം ഉണ്ടാക്കി. എന്റെ സ്കൂളിലെ വാർഷികം മാർച്ച് 13ന്‌ ആയിരുന്നു. അതിനു മുൻപ് സ്കൂൾ പൂട്ടിയപ്പോൾ വളരെ സങ്കടം തോന്നി. അതിനു കാരണം വാർഷികത്തിന് ഒപ്പന,നാടൻ പാട്ട്,അറബി പദ്യം എന്നിവയിൽ ഞാനും ഉണ്ടായിരുന്നു.പക്ഷേ അത് നടന്നില്ല.എന്റെ ക്ലാസ് ടീച്ചർ ആയ നിഷാ ബായി ടീച്ചർ ഇൗ വർഷം പിരിഞ്ഞു പോവുകയാണ്. അതും എനിക്ക് സങ്കടമാണ്. ഇൗ സങ്കടത്തിനെല്ലാം കാരണം "കൊറോണ" എന്ന വൈറസ് ആണ്.
           എന്റെ ഇൗ അവധിക്കാലം അത്ര സങ്കടമുള്ളതല്ല.കാരണം എന്റെ ഉപ്പ ഇപ്പോൾ എന്റെ കൂടെ എപ്പോഴും കളിക്കാൻ ഉണ്ടാവും. എന്റെ ഉപ്പ ഒരു ലോറി ഡ്രൈവർ ആണ്.അതുകൊണ്ട്
വണ്ടിയിൽ ലോഡും കയറ്റി പോയാൽ എപ്പോഴെങ്കിലും വരും.വന്നാൽ പിറ്റെ ദിവസം തന്നേപോവും. എന്റെ കൂടെ കളിക്കാനുണ്ടാവില്ല. പക്ഷേ ഇപ്പൊൾ എന്റെ കൂടെ ദിവസവും ഉണ്ട്.

        ഇപ്പൊൾ നോമ്പിന്റെ സമയം ആയതുകൊണ്ട് പതുക്കെ എഴുന്നേൽക്കും..പത്രം വായിക്കും..പിന്നെ കളിക്കും .പിന്നെ വൈകീട്ട് നോമ്പ് തുറക്കുമ്പോൾ ഉമ്മാനോട് എന്താണെന്ന് ചോദിക്കും.ഇങ്ങനെ അങ്ങ് ഓരോ ദിവസവും കഴിഞ്ഞ് പോകുന്നു.ഒരുകാര്യം എഴുതിയില്ല.സ്കൂൾ അയക്കുന്നതിനു മുമ്പ് എന്റെ ടീച്ചർ പറഞ്ഞു"ഇംഗ്ലീഷ് സ്പീക്കിംഗ് എങ്ങനെ പഠിക്കാം",എന്നത് ഉമ്മനോട് പറഞ്ഞ് യൂട്യൂബ് നോക്കി പഠിക്കാൻ. അത് ഞാൻ ചെയ്യുന്നുണ്ട്. ഇതൊക്കെ ആണ് എന്റെ അവധിക്കാലം.

    എല്ലാവർക്കും ഒരു നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
അസ്മ ഷിറിൻ,3 ബി,ഗവ: യു. പി. സ്കൂൾ, പുത്തൂർ, പാലക്കാട്.1.

അസ്മ ഷിറിൻ
3 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം