ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നാളെയുടെ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ പ്രതീക്ഷ

ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ പേരിൽ മുൾമുനയിൽ നിൽക്കുകയാണ്. മരുന്നോ പ്രതിരോധ കുത്തിവയ്പ്പോ ഇല്ലാത്ത കോവിഡ് 19 നെ പിടിച്ച് കെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക.

സോപ്പ് ,സാനിറ്റൈസർ, ഹാൻഡ് വാഷ്, എന്നിവയെ കുറിച്ചൊന്നും എല്ലാ ജനങ്ങൾക്കും അവബോധം ഇല്ലായിരുന്നു. ഈ രോഗം വന്നപ്പോഴാണ് എല്ലാ ജനങ്ങളും ഇതിനെ കുറിച്ച് ബോധവാന്മാരായത്. ഈ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകുന്നു. ലോക് ഡൗൺ നിലവിൽ വന്നതോടെ പരിസര മലിനീകരണം ക്രമാതീതമായി കുറഞ്ഞു.ഈ മഹാമാരിയിൽ നിന്നും കരകയറാൻ പ്രത്യാശയോടെ നമുക്ക് പ്രവർത്തിക്കാം.

അമൽഷാൻ എം എസ്
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം