നാട്ടിലാകെ കോവിഡെന്ന
ഭൂതമെത്തി കൂട്ടരെ
നാട്ടിലാകെ മൃത്യു തന്റെ
മാരി വീഴ്ത്തിടുന്നിതാ
രോഗമാകെ തീയുപോൽ
പടർന്നിടുന്നു കൂട്ടരെ
ഭീതി കൊണ്ട് ബോധമറ്റു
നാം കിതച്ചിടുന്നിതാ
ഒത്തു ചേർന്നു നമ്മളീ
വിപത്തിനെ തുരത്തണം
കൂട്ടമായ് നടന്നിടാതെ
കൂട്ടുകാരും നമ്മളും
നാട്ടിലെങ്ങു മോടിടാതെ
വീട്ടിൽ തന്നിരിക്കണം
കൈകളൊക്കെ ഒട്ടു നന്നായ്
ശുദ്ധിയായിരിക്കണം
ഒട്ടു ദൂരം പോകിൽ നമ്മൾ
മാസ്ക് എടുത്തണിയണം
ഒത്തു ചേർന്നു നമ്മളീ
വിപത്തിനെ തുരത്തിടും
ചേലണിഞ്ഞ നന്മ പൂണ്ട
നാളയെ പുണർന്നിടും