ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കർത്തുവിന്റെ സങ്കടം
കർത്തുവിന്റെ സങ്കടം
പ്രവാസിയായ അച്ഛന്റെ മകളാണ് കാർത്തിക എന്ന കാർത്തു. അച്ഛന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു അവൾ. അപ്പോഴാണ് കൊറോണ എന്ന രോഗം മൂലം അച്ഛന് നാട്ടിൽ വരാൻ കഴിയില്ലെന്ന് അറിഞ്ഞത്. ഒരു ദിവസം ടെലിവിഷനിൽ കാർട്ടൂൺ കണ്ടിരിക്കുമ്പോഴാണ് കൊറോണയെപ്പറ്റി അവൾ അറിഞ്ഞത്. അച്ഛന്റെ ജോലിസ്ഥലമായ ഗൾഫ് നാട്ടിലും കൊറോണകൊണ്ടു പ്രയാസത്തിലാണ് എന്നറിഞ്ഞപ്പോൾ അവൾക്കു സങ്കടമായി. അവളുടെ സ്കൂളും അടച്ചു. ആർക്കും അത്യാവിശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പറ്റാതായി. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ വൃത്തിഹീനമായ തെരുവിൽ നിന്നാണ് കൊറോണ വൈറസിന്റെ തുടക്കം എന്ന് അവൾ പത്രത്തിൽ കണ്ടു. ഈ വൈറസ് സ്പർശനത്തിലൂടെയും രോഗി തൊട്ട വസ്തുക്കളിലൂടെയും തുമ്മലിലൂടെയും പകരുന്നതാണെന്നു അവൾ മനസ്സിലാക്കി. ഈ രോഗം കാരണം അച്ഛന് നാട്ടിലേക്കു വരാൻ കഴിയില്ല എന്നോർത്ത് അവൾക്കു വിഷമമായി. അയൽവാസിയായ ഒരു ചേട്ടൻ വിദേശത്തുനിന്നു വന്നപ്പോൾ ആളുകൾ അയാളെ ഒറ്റപെടുത്തുന്നത് കാർത്തു ശ്രദ്ധിച്ചു. തന്റെ അച്ഛൻ വന്നാലും ഇതുതന്നെയെല്ലേ അവസ്ഥ എന്ന് അവൾ ഓർത്തു. അച്ഛനെപ്പോലെ ഒരുപാടു ആളുകൾ ഉള്ളതുകൊണ്ടല്ലേ നമ്മുടെ നാട് വളരെ ഉയർന്നതെന്നു അവൾ ചിന്തിച്ചു. ആളുകൾ കൂട്ടമായി ഇടപഴകാതെയും സോപ്പുപയോഗിച്ചു വൃത്തിയായും ശ്രദ്ധിച്ചു നിന്നാൽ കൊറോണയെ തുരത്താം എന്ന് കാർത്തു എല്ലാവരോടും പറയാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ