ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

മിനിക്കുട്ടി രാവിലെതന്നെ വീട്ടുമുറ്റത്ത് ഇറങ്ങി അവൾ കോവിഡ് 19 എന്ന പകർച്ചപ്പനിയെ മറന്നിരുന്നു അവൾ കൂട്ടുകാർ കളിക്കാൻ വരുമെന്നു വിചാരിച്ചു. കുറേനേരം കാത്തിരുന്നു. "നീ ആരെയാണ് കാത്തുനിൽക്കുന്നത്? "അമ്മ ചോദിച്ചു. "എന്റെ കൂട്ടുകാരികളെ കാത്തുനിൽക്കുകയാണ് അമ്മേ".മിനിക്കുട്ടി പറഞ്ഞു. "നിനക്കറിയില്ലേ കൊറോണയെ കുറിച്ച്. കൊറോണ കാരണം അല്ലേ ഞാൻ ഇന്നലെ വീടും പരിസരവും വൃത്തിയാക്കിയത്." അമ്മ ചോദിച്ചു. "അതെല്ലാം ഞാൻ മറന്നു. കൂട്ടുകാർ കളിക്കാൻ വന്നില്ലെങ്കിൽ എന്താ ഫോണിൽ വിളിക്കാം". മിനിക്കുട്ടി പറഞ്ഞു. ഉച്ചക്ക് ശേഷം മിനികുട്ടി കൂട്ടുകാരിയെ വിളിച്ചു കുറെ വിശേഷങ്ങൾ പറഞ്ഞു. പിന്നെ ഗ്രൗണ്ടിൽ കളിക്കരുതെന്നും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴിക്കണമെന്നും വായയിലും കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടരുത് എന്നു പറഞ്ഞു. വിളിച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് ഉറക്കം വന്നു. ഉറക്കത്തിൽ കൊറോണയെ യെക്കുറിച്ച് ഒരു സ്വപ്നവും കണ്ടു.

ഇസ്സാ ഫാത്തിമ
3 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ