ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ഒരു ഡയറി കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ഡയറി കുറിപ്പ്


സ്കൂൾ അടച്ചിട്ട് ഇന്നത്തേക്ക് 38 ദിവസമായി ഞങ്ങളുടെ വാർഷികത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു സ്കൂൾ അടച്ചത് ഞങ്ങൾ വാർഷികാഘോഷത്തിന് സന്തോഷത്തിലായിരുന്നു അപ്പോഴാണ് സ്കൂൾ അടച്ചു എന്ന് ടീച്ചർ പറയുന്നത് ഞങ്ങളെ പറ്റിക്കുകയാണ് എന്ന് കരുതി പിന്നെയാണ് അറിഞ്ഞത് കാര്യമായിട്ടാണ് എന്ന് ഞങ്ങൾക്ക് എല്ലാം വളരെ വിഷമമായി കരയാൻതുടങ്ങി വാർഷികാഘോഷത്തിന് ഡാൻസ് ഒക്കെ ഞങ്ങൾ നന്നായി പഠിച്ചതാ ആയിരുന്നു അതോർത്തപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല ടീച്ചർ ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ഞങ്ങൾക്ക് പരീക്ഷ ഒന്നും പരീക്ഷ ഇല്ലെന്നും എല്ലാവരും നാലാം ക്ലാസിലേക്ക് ആണെന്നും പറഞ്ഞു കൊറോണ എന്ന് ഒരു രോഗം കാരണമാണിത് എന്നും പറഞ്ഞു കേട്ടപ്പോൾ വളരെ അതിശയം തോന്നി ഇത്രയും ഭീകരമായ ഒരു രോഗമാണോ ഇത് ചൈനയിൽ കൊറോണ എന്നൊരു മഹാമാരി ഉള്ളത് പത്രത്തിലും ടെലിവിഷനിലും കണ്ടിരുന്നു ഇത്ര പെട്ടെന്ന് നമ്മുടെ നാട്ടിൽ എത്തിയോ ? സങ്കടവും ഭയവും കൊണ്ടാണ് വീട്ടിലെത്തിയത് അച്ഛനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോൾ വാർഷികാഘോഷം നടത്താത്ത സങ്കടം ഒക്കെ മാറി പിന്നെ ഈ രോഗത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായി സമ്പർക്കത്തിലൂടെ അതിവേഗം വ്യാപിക്കുന്നതിനാൽ ആണ് സ്കൂളൊക്കെ അടച്ചത് ഞങ്ങളുടെ ലോകവും വീടു മാത്രമായി വരച്ചും കളിച്ചും സമയം ചിലവഴിച്ചു എല്ലാ പ്രാവശ്യത്തെ പോലെ എവിടെയും പോകാൻ കഴിഞ്ഞില്ല വിഷു ആഘോഷവും ഉണ്ടാവില്ല പിന്നെ അങ്ങനെ പല കാര്യങ്ങളും നഷ്ടമായി എങ്കിലും കൊറോണ മാറി വീണ്ടും പഴയതുപോലെ നടക്കാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സ്കൂളിനോട് കൂട്ടുകാരോടും ടീച്ചർമാരും ഒക്കെ ഉള്ള സ്നേഹം കൂടുതൽ കൂടുതലായി വന്ന പോലെ അകന്നിരിക്കുമ്പോൾ കൂടുതൽ അടുപ്പം ഉള്ളതുപോലെ........... ഞങ്ങൾ കാത്തിരിക്കുകയാണ് കോവിഡ് 19 പോയി വരുന്ന അടുത്ത അധ്യയന വർഷത്തിനായ്....... ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇതേ സ്കൂളിൽ ഇല്ലാത്ത ദിവസങ്ങൾ ഭയങ്കര മടുപ്പാണ് സ്കൂൾ, ടീച്ചേഴ്സ്..... കൂട്ടുകാർ....... ഇഷ്ടം.......



ഗൗരിലക്ഷ്മി
3 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം