ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/സിംഹരാജനും കുറുക്കനും
സിംഹരാജനും കുറുക്കനും
ഒരു ദിവസം സിംഹരാജൻ ഭക്ഷണം തേടി പോവുകയായിരുന്നു. അപ്പോൾ വഴിയിൽ ഒരു കുറുക്കനെ കണ്ടു. കുറുക്കൻ സിംഹത്തോട് ചോദിച്ചു, "അങ്ങ് എവിടേക്കാണ് പോകുന്നത്? സിംഹം പറഞ്ഞു; "ഞാൻ ഭക്ഷണം തേടി പോവുകയാണ്." "ഞാനും വന്നോട്ടെ?" കുറുക്കൻ സിംഹരാജനോട് ചോദിച്ചു. "ശരി വന്നോളൂ" സിംഹരാജൻ പറഞ്ഞു. കുറച്ചു ദൂരം നടന്നപ്പോൾ ഒരു മരച്ചുവട്ടിൽ എത്തി. കുറുക്കൻ പറഞ്ഞു; "എനിക്ക് കാല് വേദനിക്കുന്നു ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോളാം. അങ്ങ് പോയിട്ട് വരൂ.” അങ്ങനെ സിംഹം തനിച്ച് ഭക്ഷണം അന്വേഷിച്ചു നടന്നു. കുറേസമയം കഴിഞ്ഞിട്ടും സിംഹത്തിന് ഒന്നും കിട്ടിയില്ല. സിംഹത്തിന് നല്ല വിശപ്പുണ്ടായിരുന്നു. സിംഹം തിരിച്ച് കുറുക്കന്റെ അടുക്കലേക്ക് ചെന്നു നോക്കുമ്പോൾ കുറുക്കൻ നല്ല ഉറക്കത്തിലാണ്. സിംഹം വേഗം കുറുക്കന്റെ മേൽ ചാടി വീണ് അതിനെ ഭക്ഷിച്ചു. എന്നിട്ട് ആ മരച്ചുവട്ടിൽ കിടന്ന് ഉറങ്ങി.
|