ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/പ്രധിരോധിക്കാം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധിരോധിക്കാം നമുക്ക് കൊറോണയെ

നമ്മുടെ ലോകത്ത് ഇന്ന് ആകെ പരിഭ്രാന്തി പരത്തി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ (കോവിഡ് 19 ).ഈ രോഗം നമ്മുടെ ലോകത്തെ തന്നെ ആകെ മാറ്റി മറിച്ചു .ഇനി പറയുന്ന കുറച്ചു നിബന്ധനകൾ നമ്മൾ പാലിക്കേണ്ടതാണ് .ആളുകൾ കൂട്ടം കൂടി നിൽക്കുകയോ, കൂട്ടം കൂടി പോവുകയോ ചെയ്യരുത് .പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം. വീട്ടിൽ പ്രായമുള്ളവരേയും പിഞ്ചുകുഞ്ഞുങ്ങളേയും കൂട്ടി പുറത്തിറങ്ങൽ പരമാവധി കുറയ്ക്കുക .പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ചോ ,ഹാൻ വാഷ് ഉപയോഗിച്ചോ , സാനിടൈസറിംഗ് ഉപയോഗിച്ചോ 7 സ്റ്റെപ്പും എടുത്തു കൈകൾ നന്നായി കഴുകണം. പനി, ചുമ ,ജലദോഷം ,ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടങ്കിൽ അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയോ ,ഹെൽപ്പ് നമ്പറുമായി വിവരം അറിയിക്കുകയും ചെയ്യുക. നമ്മൾ കഴിയുന്നതും വീട്ടിൽ ഇരിക്കാൻ ശ്രമിക്കുക .ഈ നിബന്ധനകൾ പാലിച്ചാൽ കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കാം. അമേരിക്കയിൽ70,000 ത്തോളം ആളുകളും ഇറ്റലിയിൽ നാൽപതിനായിരത്തോളം ആളുകളും ,ചൈനയിൽ ആറായിരത്തോളം ആളുകളും ,ഇന്ത്യയിൽ ആയിരത്തി മുന്നൂറോളം ആളുകളും, കേരളത്തിൽ മൂന്നാളുകളും ,കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായം ഉള്ള (നാലു മാസം) ഒരു പിഞ്ചുകുഞ്ഞിനേയും കൊറോണ എന്ന മഹാമാരി കൊണ്ടുപോയി.ലോകത്തിൽ ആകെ രണ്ടര ലക്ഷത്തോളം ആളുകളെ കൊണ്ടുപോയ ഈ മഹാമാരിയെ നമുക്കെല്ലാവർക്കും കൂടി പ്രതിരോധിക്കാം. അപ്പോൾ എല്ലാവരും ജാഗ്രത പാലിക്കുക "ഭയമല്ല വേണ്ടത് ജാഗ്രതയാണ്".

ദിക്റ വി
4 B ജി.എം.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം