ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/ജീവനും ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനും ജീവിതവും


ഒരു ഗ്രാമത്തിൽ സോമൻ എന്നൊരു പണക്കാരനും അപ്പുണ്ണി എന്നൊരു പാവപ്പെട്ടവനും ജീവിച്ചിരുന്നു. പാവപ്പെട്ട അപ്പുണ്ണിയോട് വളരെ പുച്ഛത്തോടെയാണ് സോമൻ പെരുമാറിയിരുന്നത്.അപ്പുണ്ണി തൻ്റെ ചെറിയ സ്ഥലത്ത് മരങ്ങളും പച്ചക്കറികളും ധാരാളം ഉണ്ടാക്കിയിരുന്നു.എന്നാൽ സോമൻ മരങ്ങളെല്ലാം മുറിച്ച് നിലം കോൺക്രീറ്റ് ചെയ്തു. പച്ചക്കറികൾ വിളവെടുത്തപ്പോൾ അപ്പുണ്ണി ഒരു കുട്ടയിൽ പച്ചക്കറികളുമായ് സോമൻ്റെ വീട്ടിലേക്ക് ചെന്നു. അപ്പുണ്ണി സന്തോഷത്തോടെ അത് സോമന്  നേരെ നീട്ടി. എന്നാൽ സോമനാവട്ടെ അപ്പുണ്ണിയുടെ കുട്ട ചവിട്ടിത്തെറിപ്പിച്ച് കൊണ്ട് പറഞ്ഞു നിനക്ക് എങ്ങനെ ധൈര്യം വന്നെടാ പച്ചക്കറികളുമായ് എൻ്റെ വീട്ടിലോട്ട് വരാൻ.അപ്പുണ്ണി ഒന്നും പറയാതെ നിലത്തു വീണ പച്ചക്കറികൾ ഓരോന്നായി പെറുക്കി കുട്ടയിലാക്കി തിരിച്ചു നടന്നു.അങ്ങനെ ഋതുക്കൾ മാറി വന്ന് വേനലായി . അപ്പുണ്ണി തൻ്റെ വീട്ടിലെ മരച്ചില്ലകളിൽ ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ച് പക്ഷികൾക്ക് വേണ്ടി തൂക്കിയിട്ടു. എന്നാൽ സോമനാവട്ടെ അപ്പുണ്ണിയെ കളിയാക്കി. നിൻ്റെ കുടിലെന്താ സത്രമാണൊ?എന്നാൽ മിണ്ടാപ്രാണികൾക്ക് വെള്ളം കൊടുക്കുന്നത് പുണ്യമാണെന്ന് അപ്പുണ്ണി സൗമ്യനായ് പറഞ്ഞു. സോമൻ വീണ്ടും അപ്പുണ്ണിയെ കളിയാക്കി. ഇതു കേട്ട് പ്രകൃതി ദേവി സോമൻ്റെ കിണറിലെ വെള്ളം മുഴുവൻ വറ്റിച്ചു. മാത്രമല്ല ചൂട് സഹിക്കാതെ സോമൻ്റെ ദേഹത്ത് വലിയ വലിയ കുമിളകൾ ഉണ്ടായി പൊട്ടാൻ തുടങ്ങി. ദാഹം സഹിക്കാനാവാതെ സോ മൻ അപ്പുണ്ണിയുടെ വീട്ടിലേക്ക് ഓടി. എനിയ്ക്ക് അല്പം വെള്ളം തരൂ. ഞാനിപ്പോൾ ദാഹിച്ചു മരിക്കും. നല്ലവനായ അപ്പുണ്ണി ദാഹം തീരുന്നത് വരെ വെള്ളം കൊടുത്തു. നിന്നെ ഞാൻ പരിഹസിച്ചതിന് എനിയ്ക്ക് ദൈവം തന്ന ശിക്ഷയാണിത്. ഇനി ഒരിക്കലും ഞാൻ ആരേയും പരിഹസിക്കില്ല. മാത്രവുമല്ല.പ്രകൃതിയിലെ എല്ലാത്തിനേയും ഞാൻ സ്നേഹിക്കും. അതു കേട്ട് അപ്പുണ്ണി സോമനെ ആലിംഗനം ചെയ്തു.
ഗുണപാഠം:- പ്രകൃതി അമ്മയാണ്. അതിൻ്റെ മക്കളാണ് എല്ലാ ജീവാജാലങ്ങളും. പ്രകൃതിയെ ചൂഷണം ചെയ്താൽ അത് തിരിച്ചടിയ്ക്കും. സംരക്ഷിച്ചാൽ അത് നമ്മെയും സംരക്ഷിക്കും.


ലയന ബാലൻ.ടി
4 B ജി.എൽ.പി.എസ് ആമപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ