ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്തിഥിയും
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അടിസ്ഥാനപരവും അവിച്ഛേദഽവുമാണ്.അതിന്റെ സംരക്ഷണവും ഉപഭോഗവും ഒക്കെ കൃത്യമായ രീതിയിൽ ചെയ്യേണ്ടത് മാനവരാശിയുടെ ഉത്തരവാദിത്വമാണ് എന്നത് നഗ്ന സത്യം തന്നെ. എന്നാൽ ഈ യാഥാർത്ഥ്യത്തിന് വിലങ്ങടി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി കൊണ്ടിരിക്കുന്ന ടെക്നോളജിക്കൽ യുഗത്തിൽ ജീവിക്കുന്ന നമുക്കുമുന്നിൽ ഉയർന്നുവരുന്ന' ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ 'എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് നമ്മൾ ആകുന്ന മനുഷ്യരാശി ആണ്. നൂറ്റാണ്ടുകൾക്കുമുമ്പേ ബിഗ് ബാങ്ക് തിയറി യിലൂടെ സംജാതമായി എന്ന് പറയപ്പെടുന്ന പരിസ്ഥിതി വിഭവ സമൃദ്ധവും പരിശുദ്ധവും പാവനവും ആയിരുന്നു എന്നത് യാഥാർത്ഥ്യമാണ് .ലക്ഷോപലക്ഷം ജീവജാലങ്ങളും അംഗുലീ പരിമിതമായ സസ്യലതാദികളും പരിസ്ഥിതിയുടെ പ്രൗഢി തന്നെ .എന്നാൽ ഈ പരിസ്ഥിതിയുടെ സംതുലിതാവസ്ഥ അവസ്ഥ അവതാളത്തിലാകും ദാരുണ ദുരന്ത പരമായ പ്രവർത്തനങ്ങൾ തികച്ചും പരിസ്ഥിതി നേരിടുന്ന വെല്ലുവിളി തന്നെ വനനശീകരണം പ്ലാസ്റ്റിക് ഉപയോഗ വർദ്ധനവ് എന്നിങ്ങനെ തുടങ്ങുന്ന നിര ക്ലോറോഫോം ഇന്ത്യയും കാർബൺഡൈഓക്സൈഡ് വർധിച്ച ഉപയോഗത്തിൽ ചെന്ന് അവസാനിക്കുമ്പോൾ പോലുള്ള കാര്യങ്ങളാണ് നമുക്കായി കാത്തിരിക്കുന്നത് ഈ ഒരു സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന ദൗത്യത്തെക്കുറിച്ച് നാമോരോരുത്തരും കാര്യമായി ആലോചിക്കേണ്ടതുണ്ട്. കാർഷികവൃത്തി അങ്ങേയറ്റത്തെ പ്രാധാന്യം കല്പിച്ച ഒരു പാരമ്പര്യമാണ് കേരളത്തിൽ ഉണ്ടായിരുന്നത് എന്നത് നാം ഇപ്പോൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യം തന്നെ. വിനാശകരമായ ആധുനിക സാങ്കേതികവിദ്യകൾ ഒരു പരിധി വരെ നിയന്ത്രിച്ച് പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പാത തന്നെയാണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം