ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു പട്ടണത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻ വളരെ വാശിക്കാരനായിരുന്നു. അവൻ പുറത്തുള്ള ഭക്ഷണം കഴിക്കാൻ വാശി പിടിക്കുമായിരുന്നു. അതു മാത്രമല്ല അവൻ തീരെ വൃത്തിയില്ലാത്തവനുമായിരുന്നു. ഇവന്റെ വാശി അങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു. ഒരു ദിവസം അവന് പനിയും വയറുവേദനയും വന്നു. വയറുവേദന കൂടിയപ്പോൾ ആശുപത്രിയിൽ കാണിച്ചു. ഡോക്ടർ പരിശോധിച്ചതിനു ശേഷം പറഞ്ഞു :" കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും പുറത്തു നിന്നുള്ള ആഹാരങ്ങൾ കഴിക്കുകയും ചെയ്തത് കൊണ്ടാണ് അസുഖം വന്നത്. നിങ്ങൾ അപ്പുവിനെ നല്ലോണം ശ്രദ്ധിക്കണം. ഇനി ഇത്തരം ശീലങ്ങൾ തുടരരുത്". അതിന് ശേഷം അപ്പു ശുചിത്വം പാലിക്കുകയും വാശി കുറക്കുകയും ചെയ്തു. അപ്പുവിന്റെ അസുഖം പൂർണമായി മാറി അപ്പുവിന്റെ തെറ്റ് അവന് ബോധ്യപ്പെട്ടു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |