ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കാടില്ലെങ്കിൽ നാമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
കാടില്ലെങ്കിൽ നാമില്ല

കാടില്ലെങ്കിൽ നാടില്ല, നാടില്ലെങ്കിൽ നാമില്ല എന്ന മുദ്രാവാക്യം ഏറെ പ്രസകതമാണ്. പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെകലവറകളാണ് കാടുകൾ. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും വനഭൂമി വളരണം. ലോകത്തെ കരഭൂമിയുടെ മുപ്പത് ശതമാനത്തോളം കാടുകളാണ്. എന്നാൽ അവ അനുദിനം ഇല്ലാതാവുന്നു. വനനശീകരണത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക വനവൽക്കരണ പ്രവർത്തനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനദിനാചരണം ലോക വ്യാപകമായി നടത്തുന്നത്. യൂറോപ്യൻ കോൺഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ എന്ന സംഘടനയാണ് 1971ൽ ആദ്യമായി വനവൽക്കരണ ദിനത്തിന് ആഹ്വാനം ചെയ്തത്. ഭൂമിയിൽ കര ഭാഗത്ത് വസിക്കുന്ന ജൈവ ജാതികളിൽ ഏറെയും വസിക്കുന്നത് കാടുകളിലാണ്. ജലസംഭരണവും വിതരണവും നില നിർത്തി ഭൂമിക്ക് താങ്ങാവുന്നതിൽ പ്രധാനമായ പങ്ക് വഹിക്കുന്നത് വനങ്ങളാണ് . ഒരു ഹെക്ടർ ഹരിത വനത്തിന് രണ്ടര ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും. സസ്യാവരണമുള്ള മണ്ണിൽ വീഴുന്ന വെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യും. അതിനാൽ പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ട് പോവാൻ നാം തയ്യാറാവുക



അഫ്‍റിൻ കെ
അഞ്ച് എ ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം