ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും തടയാൻ സാധിക്കും.കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് കഴുകുക വയറിളക്ക രോഗങ്ങൾ തുടങ്ങി കോവി ഡ് സാർസ് വരെ ഒഴിവാക്കാൻ സാധിക്കും. കൂടാതെ നാം വീടുകളിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് ടോയ്‌ലറ്റിൽ പോയതിനു ശേഷം കൈകൾ നന്നായി കഴുകുക. നാം കഴിക്കുന്ന ആഹാരം കഴിക്കുന്ന പാത്രങ്ങൾ വരെ കഴുകിയശേഷം ഉപയോഗിക്കാൻ പാടുള്ളൂ. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും പകരം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. കടകളിൽ നിന്നും വാങ്ങുന്ന പഴവർഗങ്ങൾ കഴുകിയതിന് ശേഷം മാത്രം കഴിക്കുക.നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് . എല്ലാം പാലിച്ചാൽ നമുക്ക് ഏതെങ്കിലും ഒക്കെ അസുഖത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും ഇപ്പോൾ ലോകം മുഴുവൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് covid 19 .ഇവയെ ഒരു പരിധിവരെ തടയുന്നതിനുള്ള ചില മാർഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിക്കുക. നിശ്വാസ വായുവിലൂടെ പരക്കുന്ന രോഗാണുക്കളെ തടയാൻ മാസ്കുകൾക്ക് സാധിക്കും.വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. പൊതുസ്ഥലങ്ങൾ സന്ദർശനം ഒഴിവാക്കുക. രോഗബാധിതരിൽ നിന്നുംഒരു മീറ്റർ അകലം പാലിക്കുക. ഈ വിധത്തിൽ എല്ലാം നമ്മൾ ശ്രദ്ധിച്ചാൽ നമ്മൾ മൂലം നമ്മുടെ കുടുംബവും കുടുംബങ്ങൾ മൂലം സമൂഹവും എന്നും എപ്പോഴും വൃത്തിയുള്ള അഥവാ ശുചിത്വമുള്ള ആയിരിക്കും.
ആൽജി
5 B GHSS കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം