ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നോട്ട്

 
കൊറോണ എന്നൊരു മഹാവ്യാധി
ചീന നാട്ടിലെങ്ങും പടർന്നിരുന്നു അത്രേ
എൻറെ നാട്ടിൽ അല്ലോ എന്നോർത്ത് ഇരിക്കും നേരത്ത്
കീഴടക്കാൻ എത്തിയത് നമ്മുടെ കൊച്ചു കേരളത്തെയും
ചുമയും പനിയും ജലദോഷവും ആയും
ഈ വ്യാധി ലോകത്തെ ആകെ വരച്ചിടുന്ന വേളയിൽ ഇൽ
മാനവ ലോകത്തിന് അഭിമാനമാകും മാതൃകയായി
ഉദിച്ചുയരുന്നു ലോക നിറുകയിൽ കേരളം കേരളം
ആയിരങ്ങളെ ഒന്നു കളി തീർക്കുന്നീ വൈറസിനെ
നമ്മുടെ മണ്ണിൽ നിന്നും തുരത്തി ഓടിക്കുവാൻ
സോപ്പും ഹാൻഡ് വാഷും മാസ്കും മനസ്സും
വ്യക്തിശുചിത്വവും ധാരാളമെന്ന് നാമോതി
നാട്ടിലിറങ്ങാതെ നാട് ചുറ്റാതെ
വീട്ടിലിരിക്കുന്നതാണത്രേ നല്ല മരുന്ന്
ചുമ്മായിരിക്കുന്ന നേരങ്ങളൊക്കെയും
ചങ്ങാതിമാരാക്കാം അക്ഷരങ്ങളെയും നിറങ്ങളെയും
ഇടയ്ക്ക് തൊടിയിലിറങ്ങി മണ്ണിളക്കി
നട്ടു നനക്കണം ചീരയും വെണ്ടയും പാവലും
ഇനിയുമുണ്ടേറെ ചെയ്യുവാൻ കൂട്ടരെ
നമുക്ക് നന്നാവാനും നാടിനെ രക്ഷിക്കാനും
ഒളിക്കേണ്ട ഭയക്കേണ്ട ഭീതിയിൽ ഉറങ്ങേണ്ട
വേണ്ടത് ജാഗ്രത എന്നുള്ള ചിന്ത മാത്രം

ഗൗതം സുരേഷ്
5 B ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത