ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് 2019
കൊവിഡ് 2019
ഭൂമിയിലെ മനുഷ്യജീവിതത്തെ വെല്ലുവിളിക്കുന്ന പല പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്..ഭുമി കുലുക്കത്തിൻ്റെയും പ്രളയത്തിൻ്റെയും പകർചവ്യാധികളുടെയും രൂപത്തിൽ വന്നിട്ടുള്ള പ്രതിസന്ധികളെ മുൻകാലഘട്ടങ്ങളിൽ മനുഷ്യൻ അതിജീവിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 എന്ന പകർ ചർച്ചവ്യാധി . ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നാണ് കോവിഡ് 19 എന്ന പകർചവ്യാധിയുടെ ആരംഭം.കോവിഡ് 19 എന്നത് കൊറോണ എന്ന വൈറസ് മുഖേനയുണ്ടാക്കുന്ന അസുഖമാണ് .പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം ഇപ്പോളും അജ്ഞാതമാണ്. വൈറസ് ബാധ ഏൽക്കുന്നവർക്ക് ചുമ, പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും .കോവിഡ് 19 രോഗബാധയുള്ളവർക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ശ്വസന പ്രക്രിയയെ ബാധിക്കുകയും കൃത്രിമ ശാസ്വോഛ്വാസം നൽകേണ്ടി വരികയും ചെയ്യുന്നു.പ്രായമായവർക്ക് ചിലപ്പോ മരണം വരെ സംഭവിക്കാം. വിവിധ രാജ്യങ്ങളിലായി 150000 ൽ അധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട്. കോ വിഡ് 19 ന് നിലവിൽ മരുന്ന് ലഭ്യമല്ല. ആയതിനാൽ വൈറസിനെ സ്വയം പ്രതിരോധിക്കുക മാത്രമാണ് ഏക വഴി. കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ നാം നമ്മുടെ കൈകൾ ഇടവിട്ട് സോപ്പിട്ട് കഴുകുക.വൈറസ് ബാധ ഏൽക്കാതിരിക്കാൻ കഴിയുന്നത്ര സ്വന്തം വീടുകളിൽ കഴിച്ച് കുട്ടൂക. അത്യാവശ്യ കാര്യത്തിൽ പുറത്ത് ഇറങ്ങുമ്പോൾ തുണികൊണ്ടുള്ള മാസ്ക്ക് ധരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക.മേൽ പറഞ്ഞ പ്രവർത്തികളുടെ നമുക്ക് കൊറോണ വൈറസിനെ തടയുവാൻ സാധിക്കും. ആയതിലൂടെ നമുക്ക് നമ്മുടെ നാടിനെയും ഈ ലോകത്തെയും കൊറോണ എന്ന മഹാവിപത്തിൽ നിന്ന് രക്ഷിക്കാനാകും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം