ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് ലോകാടിസ്ഥാനത്തിൽ ചർച്ച ചെയ്യപ്പെടുന്ന കാലിക പ്രസക്തമായ വിഷയമാണ് ശുചിത്വം. ശുചിത്വമാണ് മനുഷ്യൻ്റെ നിലനിൽപിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. വ്യക്തി ശുചിത്വമില്ലാതെ രോഗങ്ങളിൽ നിന്ന് മുക്തമാവുക എന്നത് സാധ്യമല്ല. ശുചിത്വം മനുഷ്യൻ്റെ ജീവിതത്തിൽ നിസ്സാരവൽക്കരിക്കാൻ കഴിയാത്ത ഒരു ഗുണമാണ്. ശുചിത്വത്തിന് സർക്കാറുകൾ തന്നെ പല നടപടികളും സ്വീകരിച്ചിട്ടുണ്ട് കേരള സർക്കാർ കൊണ്ടുവന്ന 'ശുചിത്വമിഷൻ ' ഇതിൻ്റെ ഭാഗമാണ്.

ഇന്ന് ലോകത്തിൻ്റെ മുഴുവൻ ഗതിവിഗതികളെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുന്ന കോവിസ് 19 അഥവാ കൊറോണ കാലത്തും ശുചിത്വത്തിൻ്റെ പ്രസക്തി ഏറി കൊണ്ടിരിക്കുന്നു. ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം വ്യക്തി ശുചിത്വത്തിലൂടെയും ഈ വൈറസിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ. ഇതിനോടനുബന്ധിച്ച് സർക്കാർ പൊതു സ്ഥലങ്ങളിൽ തുപ്പാദിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നമ്മിൽ നിന്ന് പല രോഗങ്ങളും ശുചിത്വം പാലിച്ചാൽ വിട്ടു നിൽക്കും

വ്യക്തി ശുചിത്വത്തോടൊപ്പം പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. പരിസ്ഥിതിയുടെ ശുചിത്വമാണ് മനുഷ്യ ജീവൻ്റെ ആധാരം. പ്രകൃതിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുക എന്നതിലൂടെ രോഗങ്ങളെ നമ്മൾ തന്നെ ക്ഷണിക്കുകയാണ്. അതുകൊണ്ട് എന്നും നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പലയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതിലൂടെയും മഹാമാരികൾ നമ്മെ തേടിയെത്തുന്നു.

ശുചിത്വത്തെക്കുറിച്ചുള്ള സർക്കാറിൻ്റെ നടപടികൾ പാലിക്കുകയും അത് പ്രായോഗികവൽകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് കൊറോണ പോലെയുള്ള മഹാമാരികളിൽ നിന്ന് അതിജീവിക്കാൻ കഴിയുകയുള്ളൂ.


ഫിദ ലുബന എൻ
8 B ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം